Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവജനോത്സവം 4

യുവജനോത്സവം 4

text_fields
bookmark_border
ഹൃദയം ജയിച്ച്​ സ്വാതി തിരുനാൾ കൊല്ലം: ഒരു പോയന്‍റിന്​ എന്ത്​ വില വരും? ചോദ്യം സ്വാതി തിരുനാൾ സംഗീത കോളജിന്‍റെ കുട്ടികളോടാണെങ്കിൽ ഒരു കലാകിരീടത്തിന്‍റെ വില എന്നതാകും ഉത്തരം. കപ്പിനും ചുണ്ടിനുമിടയിൽ കിരീടം കൈവിട്ടു​പോയതിന്‍റെ ദുഃഖമുണ്ടെങ്കിലും യുവജനോത്സവത്തിന്‍റെ ഹൃദയം ജയിച്ചാണ്​ അവർ മടങ്ങിയത്​. കിരീടക്കുതിപ്പിന്‍റെ അവസാന ലാപ്പിൽ ഇവാനിയോസിന്‍റെ ഏകപക്ഷീയ മുന്നേറ്റമെന്ന സാധ്യതയെ തകർത്തെറിഞ്ഞ്​​ ഒരൊറ്റ രാ​ത്രി കൊണ്ട്​ സ്വാതി തിരുനാൾ കോളജ്​ നടത്തിയ മുന്നേറ്റമാണ്​ അഞ്ചാം ദിനം ഉദ്വേഗഭരിതമാക്കിയത്​. ആദ്യ ദിനത്തിൽ പോയന്‍റ്​ പട്ടികയിൽ ഒന്നാം സ്ഥാനത്ത്​ നിൽക്കു​കയും പിന്നീട്​ താ​ഴേക്കിറങ്ങുകയും ചെയ്ത സ്വാതിതിരുനാൾ കോളജ്​, നാലാം ദിവസത്തെ മത്സരഫലങ്ങളിലെ മുൻതൂക്കത്തിലൂടെയാണ്​ മൂന്നാം സ്ഥാനത്തുനിന്ന്​ കുതിച്ച്​ കിരീടത്തിന്​ കൈയകലെ വരെ എത്തിയത്​. മൂന്നാം ദിനം രാത്രി മുതൽ യൂനിവേഴ്​സിറ്റി കോളജ്​ ആയിരുന്നു ഇവാനിയോസിന്​ വെല്ലുവിളി. എന്നാൽ, നാലാം ദിനം വൈകീട്ട്​ മുതൽ സ്വാതി തിരുനാൾ രണ്ടിലേക്ക്​ കയറി. ബുധനാഴ്ച രാവിലെയോടെയാണ്​ രംഗം മാറിയത്​. പോരാട്ടം ഇഞ്ചോടിഞ്ചായി. വൈകീട്ടോടെ പുറത്തുവന്ന എട്ടോളം രചനാമത്സരങ്ങളിൽ മറ്റു കോളജുകളാണ് വിജയിച്ചത്. അതോടെയാണ് ഒരു പോയന്‍റിന് ഇവാനിയോസ് കപ്പടിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story