Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവജനോത്സവം 4

യുവജനോത്സവം 4

text_fields
bookmark_border
മത്സരത്തിനിടെ വിധികർത്താവിനെ മാറ്റി കൊല്ലം: ടി.കെ.എം ​ആർട്​സ്​ കോളജിൽ നടന്ന കഥാപ്രസംഗ മത്സരത്തിനിടെ വിധികർത്താവിനെ മാറ്റി. കഥാപ്രസംഗം വിലയിരുത്താനെത്തിയ കാഥികൻ അയിലം ഉണ്ണികൃഷ്ണനെയാണ് ഒഴിവാക്കിയത്. സ്വാതി തിരുനാൾ കോളജിലെ മത്സരാർഥിയെ പരിശീലിപ്പിച്ചതും സംഗീതോപകരണങ്ങൾ വായിക്കാനെത്തിയതും വിധികർത്താവിന്‍റെ സംഘമാണ്. മറ്റുള്ളവർ തെളിവു സഹിതം സർവകലാശാല അധികൃതർക്ക് പരാതി നൽകിയിട്ടും ആദ്യം വിധികർത്താവിനെ മാറ്റാൻ സംഘാടകർ തയാറായില്ല. തുടർന്ന് മത്സരിക്കാൻ വേദിയിൽ കയറില്ലെന്ന് മത്സരാർഥികൾ നിലപാടെടുക്കുകയും പരാതി യൂനിവേഴ്സിറ്റി യൂനിയനെ അറിയിക്കുകയും ചെയ്തതോടെ പകരം ആളെത്തുകയായിരുന്നു. നാല്​ പ്രകടനങ്ങൾ കഴിഞ്ഞശേഷമാണ് ആരോപണം ഉയർന്നത്. തുടർന്ന് രണ്ട് മണിക്കൂറോളം മത്സരം നിർത്തിവെച്ചു. അതേസമയം, കഥാപ്രസംഗത്തിന്​ ചെറിയൊരു മുറി വേദിയായതും കല്ലുകടിയായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story