Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവജനോത്സവം 4

യുവജനോത്സവം 4

text_fields
bookmark_border
സ്വത്വം മുറുക്കെപ്പിടിച്ച്​ കൊല്ലം: 'സ്വത്വം വെളിപ്പെടുത്തിയതിന്​ ശേഷം ആദ്യമായിട്ടാണ്​ യുവ​ജനോത്സവ വേദിയിലെത്തിയത്​. ആണായിട്ടുള്ള മുൻ മത്സരകാലത്തേക്കാൾ ഭയങ്കര സന്തോഷമുണ്ട്'. മോണോആക്ട് ട്രാൻസ്ജെൻഡര്‍ വിഭാ​ഗത്തിലെ ഏക മത്സാര്‍ഥിയായി വേദിയിലെത്തിയ തിരുവനന്തപുരം സ്വാതി തിരുനാള്‍ സം​ഗീത കോളജിലെ രണ്ടാംവര്‍ഷ എം.എ നൃത്ത വിദ്യാര്‍ഥി ജെ. ഐവിന്‍റെ വാക്കുകളിൽ ആഹ്ലാദം നിറഞ്ഞുനിന്നു. സം​ഗീത കോളജിൽ ബിരുദ വിദ്യാര്‍ഥിയായിരിക്കെ 2008ലും 2009ലും ആൺ വിഭാ​ഗത്തിൽ ഓട്ടംതുള്ളൽ, നാടോടിനൃത്തം, ഭരതനാട്യം എന്നിവയിൽ മത്സരിച്ച കാലം ഐവിൻ ഓർത്തെടുത്തു. ആ ബിരുദകാലത്ത്​ ട്രാൻസ്​​ജെൻഡർ ആണെന്ന സ്വത്വം വെളിപ്പെടുത്തിയതിന്​ പിന്നാലെ വലിയ ദുരിതങ്ങൾ നിറഞ്ഞാടുകയായിരുന്നു ജീവിതത്തിൽ. പോരാട്ട വഴിയിൽ കനൽ പലതുതാണ്ടിയ ഐവിൻ ഇപ്പോൾ പ്രായം 39ൽ പിന്നിടവേ സാമൂഹികനീതി വകുപ്പിന്‍റെ സഹായത്തിലാണ്​ പഠനം നടത്തുന്നത്​. നൃത്തത്തിൽ പി.എച്ച്​ഡിയാണ് ലക്ഷ്യമിടുന്നത്​. സുകു ചിറയിൻകീഴിൽ കലോത്സവത്തിനായി പരിശീലനം നടത്തിയ ഐവിൻ ഇത്തവണ ഭരതനാട്യം, കേരളനടനം, ലളിത സം​ഗീതം, കുച്ചിപ്പുടി, നാടോടി നൃത്തം, ഓട്ടൻതുള്ളൽ എന്നിവയിലും മത്സരിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story