Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:11 AM IST Updated On
date_range 4 Aug 2022 1:11 AM ISTപുനലൂരിൽ 36.85 കോടിയുടെ വാർഷിക പദ്ധതിക്ക് അംഗീകാരം
text_fieldsbookmark_border
പുനലൂർ: നഗരസഭയുടെ 2022-23 വാർഷിക പദ്ധതികൾക്ക് അംഗീകാരമായി. സ്പിൽ ഓവർ അടക്കം 373 പദ്ധതികളിലായി 36,85,85,541 രൂപയുടെ പ്രവൃത്തികൾക്കാണ് അംഗീകാരം ലഭിച്ചത്. ഏഴുനില ഷോപ്പിങ് കോംപ്ലക്സിന്‍റെ ലിഫ്റ്റ് ഇലക്ട്രിഫിക്കേഷൻ, ഫയർ ആൻഡ് സേഫ്റ്റി എന്നിവക്കായി 1.33 കോടി രൂപ, നഗരസഭയിലെ നിലവിലെ കുടിവെള്ള പദ്ധതിയുടെ എ.സി പൈപ്പ് ലൈനുകൾ മാറ്റാനും സൗജന്യ ഗാർഹിക കുടിവെള്ളം നൽകാനുമായി 1.70 കോടി രൂപ, വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 4.90 കോടി രൂപ, കാർഷിക മേഖലക്ക് പുത്തനുണർവ് നൽകാനും സംയോജിത കൃഷിരീതി പ്രോത്സാഹിപ്പിക്കാനും 21 ലക്ഷം രൂപ, പൊതുസ്ഥലങ്ങളിലും സ്കൂളുകളിലും ശുചിത്വമിഷൻ സഹായത്തോടെ ആസ്പിരേഷൻ ടോയിലറ്റുകൾ സ്ഥാപിക്കാൻ 1.26 കോടി രൂപ നീക്കിവെച്ചു. അതിദരിദ്രരുടെ പട്ടികയിൽപെടുന്നവർക്ക് പാകം ചെയ്ത ഭക്ഷണമെത്തിക്കൽ, ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന ബഡ്സ് സ്കൂൾ നവീകരണം, പട്ടികജാതിയിൽപെട്ട ഉന്നത വിദ്യാഭ്യാസം നേടിയ കുട്ടികൾക്ക് സ്റ്റൈപൻഡോടെ ഇന്‍റേൺഷിപ്, ഡിഗ്രിമുതൽ ഉന്നത വിദ്യാഭ്യാസത്തിനായി പഠിക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്, ഖരമാലിന്യ സംസ്കരണ പദ്ധതികൾക്ക് സ്ഥലം വാങ്ങൽ തുടങ്ങിയവക്കും തുക വകയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story