Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:30 AM IST Updated On
date_range 12 April 2022 5:30 AM ISTവിമാനത്താവളത്തിലേക്ക് പോയവരുടെ വീട്ടിൽനിന്ന് 30000 രൂപ കവർന്നു
text_fieldsbookmark_border
അഞ്ചൽ: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മകനെ ഗൾഫിലേക്ക് യാത്രയാക്കാൻ പോയവരുടെ വീട്ടിൽ കവർച്ച. ആയൂർ കുളഞ്ഞിയിൽ ചരുവിള പുത്തൻവീട്ടിൽ ജയയുടെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വീട് പൂട്ടിയാണ് കുടുംബാംഗങ്ങൾ യാത്ര തിരിച്ചത്. പുലർച്ച അഞ്ചോടെ തിരികെയെത്തി മുറി തുറന്ന് കയറിയപ്പോൾ തുണിയുൾപ്പെടെയുള്ള സാധനങ്ങൾ വാരിവലിച്ചിട്ടിരിക്കുന്നത് കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്‍റെ പിൻഭാഗത്ത് അടുക്കളയുടെ വാതിൽ തകർത്തനിലയിൽ കണ്ടെത്തി. അലമാരയിൽ സൂക്ഷിച്ചിരുന്ന മുപ്പതിനായിരം രൂപ നഷ്ടപ്പെട്ടതായി ജയ പൊലീസിൽ മൊഴി നൽകി. ചടയമംഗലം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story