Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:28 AM IST Updated On
date_range 22 April 2022 5:28 AM ISTമാതാപിതാക്കളുടെ ഓർമക്കായി മുൻ ഡി.ജി.പി വിദ്യാലയങ്ങൾക്ക് 30 ലക്ഷം നൽകി
text_fieldsbookmark_border
അഞ്ചൽ: മാതാപിതാക്കളുടെ ഓർമക്കായി ഏരൂർ അയിലറ സ്വദേശിയും ആന്ധ്രപ്രദേശ് മുൻ ഡി.ജി.പിയുമായ എ.പി. രാജൻ മൂന്ന് സർക്കാർ വിദ്യാലയങ്ങൾക്കായി 30 ലക്ഷം രൂപ നൽകി. മാതാപിതാക്കളുടെ പേരിൽ പരമേശ്വരൻപിള്ള ആന്‍ഡ് തങ്കമ്മ മെമ്മോറിയൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ് എന്ന പേരിൽ ഏർപ്പെടുത്തിയതാണ് തുക. എ.പി. രാജൻ പഠനം നടത്തിയ ഗവ.എൽ.പി.എസ് അയിലറ (അഞ്ച് ലക്ഷം), ഗവ.എച്ച്.എസ് ഏരൂർ (10ലക്ഷം), ഗവ. എച്ച്.എസ് അഞ്ചൽ ഈസ്റ്റ് (15ലക്ഷം) എന്നീ സ്കൂളുകൾക്കാണ് തുക അനുവദിച്ചത്. തുകയുടെ ചെക്ക് മന്ത്രി വി. ശിവൻകുട്ടിക്ക് കൈമാറി. പി.എസ്. സുപാൽ എം.എൽ.എയും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
