Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:29 AM IST Updated On
date_range 26 April 2022 5:29 AM ISTയുവജനോത്സവം 3
text_fieldsbookmark_border
ഒരു ലഡാക്കിയൻ അപാരത കൊല്ലം: ഇങ്ങ് കേരളത്തിന്‍റെ തെക്കേയറ്റത്ത് വന്ന് യുവജനോത്സവം എന്ന പുത്തൻ അനുഭവം ആസ്വദിക്കാനായതിന്‍റെ ത്രില്ലിലാണ് അങ്ങ് ദൂരെ വടക്ക് ലഡാക്കിൽ നിന്നെത്തിയ സോനം സ്പാൽസസ്. ഇംഗ്ലീഷ് ഉപന്യാസ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ ലഡാക്ക് സ്വദേശിനിയായ സോനം, ആദ്യമായി ഇത്രയധികം ആളുകളെയും മത്സരാർഥികളെയും ഒന്നിച്ച് കാണാൻ അവസരം കിട്ടിയതിന്‍റെ ആവേശം വാക്കുകളിൽ നിറച്ചുെവച്ചു. കുറ്റിച്ചൽ ലൂർദ് മാതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്‍റിലെ രണ്ടാം വർഷ ബി.എച്ച്.എം വിദ്യാർഥിയാണ് സോനം. 'യുവജനോത്സവത്തിലെത്തിയതിനാൽ ഒരുപാട് കലാരൂപങ്ങൾ കാണാനും അടുത്തറിയാനും സാധിച്ചു. ഞങ്ങളുടെ നാട്ടിൽ കേരളത്തിലെ പോലെയുള്ള സ്കൂളുകളും കോളജുകളും ഇല്ല'- സോനം പറഞ്ഞു. സഹപാഠികളായ എഡ്വിൻ, മരിയ എന്നിവർക്കൊപ്പമാണ് കൊല്ലത്തെത്തിയത്. ഹിന്ദി ഉപന്യാസ മത്സരത്തിലും പങ്കെടുത്തിരുന്നു. കേന്ദ്ര സർക്കാറിന്‍റെ സ്കോളർഷിപ് വഴിയാണ് കേരളത്തിൽ ഈ ലഡാക്കിയൻ പെൺകുട്ടി പഠിക്കാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story