Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവജനോത്സവം 3

യുവജനോത്സവം 3

text_fields
bookmark_border
സജിയേട്ടാ, ഇവിടെ സേഫല്ല... കൊല്ലം: യുവജനോത്സവത്തിൽ സാഹസികത മത്സരയിനമല്ലെങ്കിലും വേദികളിൽ എത്താൻ ഇത്തിരി സാഹസികത പുറത്തെടുത്തേ മതിയാകൂ. പ്രധാന വേദികളിൽ ഒന്നായ ഫാത്തിമ മാത കോളജിന്​ മുന്നിലാണ്​ അതിനുള്ള അവസരമുള്ളത്​. ജല അതോറിറ്റി പൈപ്പിടാൻ വെട്ടിക്കുഴിച്ച റോഡാണ്​ യുവജനോത്സവത്തിന്​ എത്തുന്നവർക്ക്​ വെല്ലുവിളിയായി ഉള്ളത്​. കർബല ജങ്​ഷന് വശത്തുള്ള നടപ്പാത വഴിയാണ് ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടുന്നത്. ഇതുവഴി തന്നെയാണ് മത്സരാർഥികളും കാണികളും നടന്നുപോകുന്നത്. നടപ്പാതയിലൂടെയല്ലാതെ കടന്നുപോകുന്ന വാഹനങ്ങൾ കോളജിന്​ മുന്നിലെത്തണമെങ്കിൽ റോഡിലെ മൺകൂന ചാടിക്കടക്കണം. രാത്രിയിൽ വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ അപകട സാധ്യത ഏറെ. സമാനമായി, യുവജനോത്സവം പ്രമാണിച്ച്​ എസ്​.എൻ കോളജ്​ കാമ്പസിൽനിന്ന്​ വനിത കോളജിലേക്ക്​ വഴി തുറന്നിടത്തുമുണ്ട്​ അപകടസാധ്യത. ആ വഴിയോട്​ ചേർന്നുതന്നെ എസ്​.എൻ കോളജ്​ വളപ്പിൽ പുതിയ കെട്ടിടത്തിന്​ പണി നടക്കുന്നുണ്ട്​. ഇതിനായി തറയിൽ സ്ഥാപിച്ച ഇരുമ്പ്​ കമ്പികൾ കുട്ടികൾ നടന്നുപോകുന്ന വശത്തേക്ക്​ അപകടകരമായി ഉന്തിനിൽക്കുകയാണ്​. ഇത്തിരി ചുവന്ന നൂൽ രണ്ട്​ കമ്പികൾക്ക്​ പുറത്ത്​ ഇട്ടിട്ടുള്ളതല്ലാതെ മറ്റ്​ മുന്നറിയിപ്പൊന്നും ഇവിടെയില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story