Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:29 AM IST Updated On
date_range 22 April 2022 5:29 AM ISTആവണീശ്വരത്ത് മിനിബസ് മറിഞ്ഞ് 27 പേര്‍ക്ക് പരിക്ക്
text_fieldsbookmark_border
ATTN കുന്നിക്കോട്: ആവണീശ്വരത്ത് മിനി ബസ് മറിഞ്ഞ് 27 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 11.45ഓടെ ആവണീശ്വരം-തത്തമംഗലം റോഡില്‍ കാഞ്ഞിരംമൂട് ജങ്ഷന് സമീപമായിരുന്നു അപകടം. ആവണീശ്വരത്ത് വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. വധുവിൻെറ വീട്ടുകാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. കുന്നിക്കോട് മീമാത്തിക്കുന്നില്‍നിന്ന് ആവണീശ്വരം സ്റ്റാര്‍ ഓഡിറ്റോറിയത്തിലേക്ക് പോകവെയായിരുന്നു അപകടം. മിനി ബസിൻെറ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് പാതയോരത്തെ മതിലിലിടിച്ച് വാഹനം തലകീഴായി മറിയുകയായിരുന്നു. കുന്നിക്കോട് കാഞ്ഞിരവിള വീട്ടിൽ റിൻസിയുടെ മകൾ അലോണ (അഞ്ച്), റയാന ബിജു (ഏഴ്), സ്റ്റാർ വില്ലയിൽ എബിൻ തോമസ് (13), ഷിജുഭവനിൽ സിനി (14), റോഷ്നി വില്ലയിൽ സോബി ബിജു (19), തെങ്ങുവിള കിഴക്കതിൽ കുഞ്ഞമ്മ (66), ജോസ് ബേബി (43), ഇളമ്പിലപുത്തൻ വീട്ടിൽ റെജി (40), ഷൈജി ഭവനിൽ ഷൈനി (37), ചരുവിള വീട്ടിൽ ശാന്ത (56), ഞാറയ്ക്കാട് ലിജ ഭവൻ ലീലാമ്മ (62), ലിസി ബാബു, സൂസമ്മ എന്നിവർക്കാണ് പരിക്കേറ്റത്. പ്രധാനപാതയിലേക്ക് പ്രവേശിക്കുന്നതിന് 50 മീറ്റര്‍ അകലെയായിരുന്നു അപകടം. എല്ലാവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
