Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറേഷൻ വിതരണം: ഒരു...

റേഷൻ വിതരണം: ഒരു ദിവസവും 26 ശതമാനവും ബാക്കി

text_fields
bookmark_border
കൊല്ലം: ജനുവരിയിലെ റേഷൻ വിതരണത്തിന്​ തിങ്കളാഴ്ച ഒരു ദിവസം മാത്രം ശേഷിക്കെ, ജില്ലയിൽ റേഷൻ വാങ്ങാൻ ബാക്കിയുള്ളത്​ 26 ശതമാനം കാർഡ്​ ഉടമകൾ. ആകെ 776418 കാർഡുകളാണ്​ ജില്ലയിലുള്ളത്​. ശനിയാഴ്ച വൈകീട്ട്​ വരെയുള്ള കണക്ക്​ പ്രകാരം 575296 കാർഡുകൾക്കാണ്​ റേഷൻ വിതരണം ചെയ്തത്​. 201122 കാർഡുകളാണ്​ ഇനിയും റേഷൻ വാങ്ങാൻ ബാക്കിയുള്ളത്​. കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര താലൂക്കുകളാണ്​ വിതരണത്തിൽ പിന്നാക്കം പോയത്​. ജനുവരി 28 ആയതോടെയാണ്​ ഇവിടങ്ങളിൽ കാര്യങ്ങൾ കുറച്ചെങ്കിലും സുഗമമായത്​. മറ്റ്​ താലൂക്കുകളിൽ മികച്ച രീതിയിലാണ്​ വിതരണം നടന്നത്​. ജില്ലയിലെ റേഷൻ വിതരണം പ്രതിസന്ധിയിലാകാൻ കാരണം ഇപോസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളല്ലെന്നാണ്​ ​വ്യാപാരികൾ വ്യക്തമാക്കുന്നത്​. ഇപോസ്​ പ്രതിസന്ധി കാരണം ചില ദിവസങ്ങളിൽ തടസ്സം നേരിട്ടെങ്കിലും പകരം സംവിധാനം ഒരുക്കിയതോടെ കാര്യങ്ങൾ സുഗമമായി. എന്നാൽ, പലയിടത്തും കടകളിൽ സാധനങ്ങൾ എത്താത്തതാണ്​ വ്യാപാരികളെ കുഴക്കിയത്​. കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര താലൂക്കുകളിൽ നേരിട്ട പ്രശ്നവും ഇതാണ്​. എഫ്​.സി.ഐ ​ഗോഡൗണുകളിലെ തൊഴിലാളി തർക്കവുമായി ബന്ധപ്പെട്ട്​ ചരക്കുനീക്കം പ്രതിസന്ധിയിലായതാണ്​ കടകളിൽ സമയത്തിന് റേഷൻ​ സാധനങ്ങളെത്താത്ത സ്ഥിതി​യിലേക്ക്​ നയിച്ചത്​. ഈ പ്രശ്നം പരിഗണിച്ച്​ മൂന്ന്​ താലൂക്കുകളിൽ ജനുവരി റേഷൻ അടുത്ത മാസം തുടക്കത്തിലും നൽകാൻ അനുവദിക്കണമെന്ന്​ സർക്കാറിനോട്​ അഭ്യർഥിച്ചിരിക്കുകയാണ്​ വ്യാപാരികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story