Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:33 AM IST Updated On
date_range 28 April 2022 5:33 AM ISTഇരണൂർ ദുർഗാദേവി ക്ഷേത്രത്തിൽ മോഷണം; 25,000 രൂപയും സ്വർണാഭരണങ്ങളും അപഹരിച്ചു
text_fieldsbookmark_border
കൊട്ടാരക്കര: വെട്ടിക്കവല ഇരണൂർ ദുർഗദേവി ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ 25,000 രൂപയും സ്വർണാഭരണങ്ങളും നഷ്ടമായി. ബുധനാഴ്ച പുലർച്ച 12 നും 2.30 നും ഇടയ്ക്കാണ് മോഷണം നടന്നത്. വെളുപ്പിന് ക്ഷേത്രം തുറക്കാൻ വന്ന പോറ്റിയാണ് വിവരമറിഞ്ഞത്. ക്ഷേത്രത്തിന്‍റെ മുന്നിലെ വഞ്ചി തകർത്ത് മോഷ്ടാക്കൾ പണം അപഹരിച്ചു. ശേഷം ക്ഷേത്രത്തിലെ ഓഫിസിന്‍റെ പൂട്ട് തകർത്ത് അതിനുള്ളിലുണ്ടായിരുന്ന പണവും അപഹരിച്ചു. അവിടെനിന്ന് മോഷ്ടാക്കൾ ക്ഷേത്രത്തിൽ കടന്നു. ഇതിനിടെ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി മോഷ്ടാക്കൾ നശിപ്പിച്ചു. അകത്ത് കടന്ന മോഷ്ടാക്കൾ രണ്ട് പവൻ തൂക്കം വരുന്ന നെക്ലേസ്, 36 സ്വർണത്താലി, 47 സ്വർണപ്പൊട്ട്, നാല് ഗ്രാം തൂക്കം വരുന്ന സ്വർണ ഏലസ് എന്നിവയാണ് മോഷ്ടിച്ചത്. തിരുവാഭരണപ്പെട്ടി മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തിരുവാഭരണപ്പെട്ടി സമീപത്തെ നമസ്കാര മണ്ഡപത്തിൽ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. രാത്രി 12 വരെ ക്ഷേത്ര ഭാരവാഹികൾ ഇവിടെ ഉണ്ടായിരുന്നു. 2.30 ഓടെ ക്ഷേത്ര പരിസരത്ത് പൊലീസ് പട്രോളിങ് ഉണ്ടായിരുന്നു. അതിനാൽ കൂടുതൽ മോഷണം നടത്താൻ പ്രതികൾക്കായില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, മൂന്നാമത്തെ തവണയാണ് ഈ ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്. പൊലീസ് കൂടുതൽ ശ്രദ്ധ നൽകണമെന്ന് നാട്ടുകാർ പറഞ്ഞു. കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു. കൊല്ലത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story