Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകള്ള്​ ചെത്ത്​...

കള്ള്​ ചെത്ത്​ തൊഴിലാളികളുടെ സെക്ര​േട്ടറിയറ്റ്​ മാർച്ച്​ 25ന്​

text_fields
bookmark_border
കൊല്ലം: സംസ്ഥാന സർക്കാറിന്‍റെ പുതിയ മദ്യനയത്തിൽ പ്രതിഷേധിച്ച്​ കള്ള്​ ചെത്ത്​ തൊഴിലാളികൾ 25ന്​ സെക്രട്ടേറിയറ്റ്​ മാർച്ചും ധർണയും​ നടത്തുമെന്ന്​ ദേശീയ കള്ള്​ ചെത്ത്​ വ്യവസായ തൊഴിലാളി ഫെഡറേഷൻ -ഐ.ൻ.ടി.യു.സി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയി​ച്ചു. ധർണ കെ. മുരളീധരൻ എം.പി ഉദ്​ഘാടനം ചെയ്യും. പുതിയ മദ്യനയം കള്ള്​ ചെത്ത്​ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന്​ ഫെഡ​റേഷൻ ജനറൽ സെക്രട്ടറി ആറ്റിങ്ങൽ വി.എസ്​. അജിത്​ കുമാർ പറഞ്ഞു. വ്യവസായം പുനരുജ്ജീവിപ്പിക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച കള്ള്​ ബോർഡ്​ യാഥാർഥ്യമാക്കാൻ എൽ.ഡി.എഫ്​ സർക്കാർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. വ്യവസായത്തെ തകർക്കുന്ന സമീപനവുമായി ക്ലാസിഫിക്കേഷന്‍റെ പേരിൽ റിസോർട്ടുകളുടെയും ക്ലബുകളുടെയും പേരിലും പുതിയ ലൈസൻസ്​ കൊടുക്കാനുള്ള നീക്കം നടത്തുന്നത്​ അപകടകരമാണെന്നും വൈസ്​ പ്രസിഡന്‍റ്​ തൊടിയൂർ രാമചന്ദ്രൻ, സെക്രട്ടറി കുരീപ്പുഴ വിജയൻ എന്നിവർ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story