Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:06 AM IST Updated On
date_range 21 Aug 2022 12:06 AM ISTജീവകാരുണ്യദിനാഘോഷം 25ന്
text_fieldsbookmark_border
ചവറ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജീവകാരുണ്യ ദിനത്തിന്‍റെ അനുസ്മരണ ചടങ്ങുകൾ പന്മന ആശ്രമത്തിൽ വ്യാഴാഴ്ച നടക്കും. രാവിലെ 10ന് ജീവകാരുണ്യദിനസമ്മേളനം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പന്മന ആശ്രമ ആചാര്യൻ സ്വാമി നിത്യ സ്വരൂപാനന്ദ അധ്യക്ഷത വഹിക്കും. കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് ജി. ബിജു മുഖ്യാതിഥിയായിരിക്കും. പന്മന ആശ്രമ പരിസരത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രറികൾക്ക് ജീവകാരുണ്യ നിരൂപണത്തിന്റെ കോപ്പികളും ഒരാൾക്ക് ചികിത്സസഹായവും വൃക്ഷത്തൈകളും വിതരണം ചെയ്യും. സ്കൂൾ-കോളജ് വിദ്യാർഥികൾക്കായി പ്രബന്ധരചന മത്സരവും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story