Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:32 AM IST Updated On
date_range 19 March 2022 5:32 AM ISTഉപാസന ആശുപത്രി സുവർണ ജൂബിലി 24ന്
text_fieldsbookmark_border
കൊല്ലം: കൊല്ലം ഉപാസന ആശുപത്രി സുവർണ ജുബിലി ആഘോഷങ്ങൾക്ക് ഈമാസം 24ന് രാവിലെ 10.30ന് കൊല്ലം സി. കേശവൻ ടൗൺ ഹാളിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഒരു വർഷം നീളുന്ന ആർ.പി. ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും അദ്ദേഹം നിർവഹിക്കും. നടൻ മോഹൻലാൽ ആശുപത്രിയുടെ പുതിയ ലോഗോ പ്രകാശനം നിർവഹിക്കും. ഉപാസനയുടെ നവീകരിച്ച സ്പെഷ്യലിറ്റി വിഭാഗങ്ങളുടെ ഉദ്ഘാടനം എം. എൽ.എമാരായ എം. നൗഷാദ്, എം. മുകേഷ്, പി.സി വിഷ്ണുനാഥ് എന്നിവരും ഇ.എൻ.ടി വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും നിർവഹിക്കും. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എൻ.കെ പ്രേമചന്ദ്രൻ എം.പി സമ്മാനിക്കും. ഉപാസന പ്ലാറ്റിനം കാർഡ് വിതരണ ഉത്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിക്കും. ആർ. പി ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. രവി പിള്ള, ആർ.പി ഹെൽത്ത് കെയർ ചീഫ് ഓപറേറ്റിംഗ് ഓഫിസർ ഡോ. വി.വി മനോജ് കുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ. ബി. സജീഷ് തുടങ്ങിയവർ പങ്കെടുക്കും. ഡോ.എൻ. പങ്കജാക്ഷൻ, ഡോ.എസ്.ആർ. സജീഷ്,ഡോ.മനോജ്കുമാർ വി.വി, ആഷിഷ് നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story