Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്വകാര്യ ബസുകൾ 24...

സ്വകാര്യ ബസുകൾ 24 മുതൽ സർവിസ് നിർത്തിെവക്കുന്നു

text_fields
bookmark_border
കൊല്ലം: മിനിമം യാത്രാനിരക്ക് 12 ഉം കിലോമീറ്റർ നിരക്ക് ഒരു രൂപ 10 പൈസയുമായി വർധിപ്പിക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് മിനിമം ചാർജ് ആറും തുടർന്നുള്ള യാത്രാനിരക്കിന്‍റെ 50 ശതമാനമായും നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​, സ്വകാര്യബസുകൾ വ്യാഴാഴ്ച മുതൽ അനിശ്ചിത കാലത്തേക്ക് സർവിസ് നിർത്തി​െവക്കും.​കഴിഞ്ഞ നവംബറിൽ പണിമുടക്ക്​ പ്രഖ്യാപിച്ചപ്പോൾ,10 ദിവസത്തിനകം പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെത്തുടർന്ന്​ സമരം മാറ്റി​െവച്ചെങ്കിലും ഇതുവരെയും നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന്​ ബസുടമാ സംയുക്തസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സമരത്തിന് മുന്നോടിയായി തിങ്കളാഴ്ച ബസുടമകൾ സെക്ര​േട്ടറിയറ്റ് മാർച്ചും ധർണയും നടത്തും. കോവിഡ് കാലം കഴിയുംവരെയും സ്വകാര്യ ബസുകളിലെ വാഹനനികുതി പൂർണമായും ഒഴിവാക്കുക, കോവിഡ് കാലത്ത് അടച്ച് വാഹനനികുതിയും പിഴയും ബസുടമകൾക്ക് തിരികെ നൽകാനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും അവർ ഉന്നയിച്ചു. സംയുക്ത ബസുടമാസമിതി ചെയർമാൻ ലോറൻസ്ബാബു, കൺവീനർ ആർ. പ്രസാദ്, ജില്ല അസോസിയേഷൻ പ്രസിഡന്‍റ്​ എം.ഡി. രവി, ട്രഷറർ വി. ശശിധരൻ പിള്ള, സെൻട്രൽ കമ്മിറ്റി അംഗം വി. ബാലചന്ദ്രൻ പിള്ള, ജോ. സെക്രട്ടറി എ. നിസാറുദ്ദീൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story