Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2022 5:34 AM IST Updated On
date_range 21 March 2022 5:34 AM ISTഭരണഘടന സംരക്ഷണ സദസ്സ് 23ന്
text_fieldsbookmark_border
കരുനാഗപ്പള്ളി: ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്ന സാഹചര്യത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 23ന് വൈകീട്ട് നാലിന് കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂനിയൻ ഭരണഘടന സംരക്ഷണ സദസ്സും പൊതുസമ്മേളനവും നടത്തും. നേതൃയോഗത്തിൽ താലൂക്ക് ജമാഅത്ത് യൂനിയൻ പ്രസിഡന്‍റ് വലിയത്ത് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. കെ.എ. ജവാദ് കുരുടന്‍റയത്ത്, വാഹിദ്, എം. ഇബ്രാഹിംകുട്ടി, സി.എം.എ. നാസർ, ഖലീലുദ്ദീൻ പൂയപ്പള്ളിൽ, പി.എച്ച്. മുഹമ്മദ്കുഞ്ഞ്, റൗഫ്കോട്ടക്കര എന്നിവർ സംസാരിച്ചു. ടൗൺ പള്ളി ഇമാം മുഹമ്മദ് ഷാഹിദ്മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story