Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള സെറാമിക്സ് മുന്നേറ്റത്തിൽ; പ്രകൃതി വാതക പ്ലാൻറ് ഉദ്ഘാടനം 22ന്
text_fieldsbookmark_border
(ചിത്രം) കുണ്ടറ: നഷ്ടത്താൽ കൂപ്പുകുത്തി 2016ൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട കുണ്ടറയിലെ പൊതുമേഖല സ്ഥാപനമായ കേരള സെറാമിക്സ് ലിമിറ്റഡ് വളർച്ചയുടെ പാതയിൽ. പുതുതായി സ്ഥാപിച്ച പ്രകൃതി വാതക പ്ലാൻറ് 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ് സർക്കാറിൻെറ പൊതുമേഖല സ്ഥാപനങ്ങളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സെറാമിക്സ് ലാഭത്തിലേക്കുയർന്നത്. മെച്ചപ്പെട്ട ഉൽപാദനവും ഉയർന്ന ഗുണനിലവാരവും നേടുന്നതിനായി സർക്കാർ അനുവദിച്ച 23 കോടി രൂപ ചെലവഴിച്ച് പ്രകൃതി വാതകമുപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രയർ പ്ലാൻറും 15 വർഷത്തേക്ക് ഉപയുക്തമാക്കാൻ കഴിയുന്ന ഖനനഭൂമിയും സ്വന്തമാക്കി. പുതിയ പ്ലാൻറ് പ്രവർത്തിച്ചുതുടങ്ങുന്നതോടെ ഇന്ധനച്ചെലവ് 70 ശതമാനം ലാഭിക്കാൻ കഴിയും. പുതിയ എൽ.എൻ.ജി പ്ലാൻറ് 22ന് വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിക്കും. സി.പി.എം പ്രതിഷേധ സത്യഗ്രഹം 23ന് കൊല്ലം: വെഞ്ഞാറമൂട്ടില്‍ കോൺഗ്രസ് നടത്തിയ ഇരട്ടെക്കാലപാതകത്തിനെതിരെ സംസ്ഥാന വ്യാപകമായി 23ന് സി.പി.എം പ്രതിഷേധസത്യഗ്രഹം നടത്തും. ജില്ലയിലെ ഏരിയ കേന്ദ്രങ്ങളില്‍ വൈകുന്നേരം നാലു മുതല്‍ ആറു വരെയാണ് പരിപാടി. കുണ്ടറ മുക്കടയില്‍ സംസ്ഥാന സെക്രേട്ടറിയറ്റംഗം കെ.എന്‍. ബാലഗോപാല്‍, പത്തനാപുരത്ത് ജില്ല സെക്രട്ടറി എസ്. സുദേവന്‍, കൊട്ടാരക്കര ചന്തമുക്കില്‍ കെ. രാജഗോപാല്‍, കൊല്ലത്ത് കെ. വരദരാജന്‍, കാവനാട് ആല്‍ത്തറമൂട്ടില്‍ പി. രാജേന്ദ്രന്‍, ചാത്തന്നൂരില്‍ എം.എച്ച്. ഷാരിയര്‍, അഞ്ചലില്‍ എസ്. രാജേന്ദ്രന്‍, കുന്നിക്കോട് ബി. തുളസീധരക്കുറുപ്പ്, ചടയമംഗലത്ത് എസ്. ജയമോഹന്‍, എഴുകോണില്‍ എന്‍.എസ്. പ്രസന്നകുമാര്‍, പുനലൂര്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ പി.എ. എബ്രഹാം, കൊട്ടിയത്ത് എക്‌സ്. ഏണസ്റ്റ്, കടയ്ക്കലില്‍ ജോർജ് മാത്യു, ഇടപ്പള്ളിക്കോട്ടയില്‍ എം. ശിവശങ്കരപിള്ള, ഭരണിക്കാവില്‍ പി.ആര്‍. വസന്തന്‍, ശൂരനാട് ചക്കുവള്ളിയില്‍ സൂസന്‍കോടി, കരുനാഗപ്പള്ളിയില്‍ പി.കെ. ഗോപന്‍, അയത്തില്‍ ജങ്ഷനില്‍ എം. നൗഷാദ് എം.എല്‍.എ എന്നിവർ ഉദ്ഘാടനം ചെയ്യും.
Next Story