Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഹിജാബ് നിരോധനം: 22 ന്...

ഹിജാബ് നിരോധനം: 22 ന് പി.ഡി.പി രാജ്ഭവൻ മാർച്ച്

text_fields
bookmark_border
കൊല്ലം: ഹിജാബ് വിഷയത്തിൽ കർണാടക ഹൈകോടതിയുടെ വിധിക്കെതിരെ പി.ഡി.പി 22ന്​ രാജ്ഭവൻ മാർച്ച്​ നടത്തും. രാവിലെ 11ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് മാർച്ച് ആരംഭിക്കും. മുസ്​ലിംകളെ പാർശ്വവത്കരിക്കാനും എല്ലാ മേഖലകളിലും സ്വാതന്ത്ര്യം നിഷേധിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക്​ ആക്കം കൂട്ടുന്നതാണ്​ ഹൈകോടതി വിധിയെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശിരോവസ്ത്രവിരുദ്ധ വിധി ഉടൻ പുനഃപരിശോധിക്കാനാവില്ലെന്ന സുപ്രീംകോടതി നിലപാട് പരീക്ഷ എഴുതാനുള്ള നിരവധി മുസ്​ലിം കുട്ടികളുടെ അവസരവും നഷ്ടപ്പെടുത്തും. മുദ്ര​െവച്ച കവറിനെ ഉപാധിയാക്കി ആവിഷ്കാര സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടാനുള്ള ശ്രമത്തിന്​ മീഡിയവൺ വിലക്കിനെതിരായ പരമോന്നത കോടതിയുടെ നിലപാടിലൂടെ താൽക്കാലിക ആശ്വാസം ലഭിച്ചിട്ടുണ്ട്​. നീതിന്യായ വ്യവസ്ഥിതിയിലെ ഈ നിലപാട്​ ​ പ്രതീക്ഷാർഹമാണെന്ന്​ അവർ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ, സെക്ര​േട്ടറിയറ്റ് അംഗങ്ങളായ കൊല്ലൂർവിള സുനിൽഷാ, ബി.എൻ. ശശികുമാർ, ഇഖ്ബാൽ കരുവ, ജില്ല സെക്രട്ടറി ബ്രൈറ്റ് സൈഫുദ്ദീൻ, കബീർ തരംഗം എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story