Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:35 AM IST Updated On
date_range 7 Aug 2022 12:35 AM IST'സർഗോത്സവ് 22'ന് തുടക്കം
text_fieldsbookmark_border
പരവൂർ: കലക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിലെ 2022-23 അധ്യയന വർഷത്തിലെ ടാലൻസ് ഡേ . നടൻ ഷാഹുൽ റഹിം ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർപേഴ്സൺ എൽ. ബിന്ദു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീന, പി.ടി.എ പ്രസിഡന്‍റ് വി. രാജേഷ്, ഫൈൻ ആർട്സ് സെക്രട്ടറി എ. അനീഷ, സ്കൂൾ മാനേജ്മെന്‍റ് പ്രതിനിധി സിന്ധു രാജുലാൽ, വൈസ് പ്രിൻസിപ്പൽ എ.കെ. മിനി, പ്രൈമറി എച്ച്.എം. ആഷിത കുമാരി, പി.ടി.എ എക്സിക്യൂട്ടിവ് അംഗങ്ങൾ, രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു. രാത്രികാല പല്ലുതേപ്പ് പ്രചാരണം ചാത്തന്നൂർ: സ്കൂൾ വിദ്യാർഥികളുടെ ദന്താരോഗ്യത്തിനും ദന്തസംരക്ഷണത്തിനും പ്രാധാന്യം നൽകി രാത്രികാല പല്ലുതേപ്പ് പ്രചാരണം (നൈറ്റ് ടൈം ബ്രഷിങ് കാമ്പയിൻ) തുടങ്ങി. നെടുങ്ങോലം ബി.ആർ. ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്‍ററിന്‍റെ നേതൃത്വത്തിലാണ് കാമ്പയിൻ. ഇതിന്‍റെ ഭാഗമായി ആദിത്യാ വിദ്യാകേന്ദ്രം സ്കൂളിൽ ലോഗോ പ്രകാശനം ഡോ. വിനയ് കവിരാജ്, സ്കൂൾ ഡയറക്ടർ വാസുദേവൻപിള്ള, പ്രിൻസിപ്പൽ ശാന്ത പിള്ള, സീനിയർ അധ്യാപിക പ്രീജ എന്നിവർ ചേർന്ന് നിർവഹിച്ചു. രാത്രികാല പല്ലുതേപ്പിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള പോസ്റ്ററുകളും ബോധവത്‌കരണ ചിത്രങ്ങളും സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story