Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:13 AM IST Updated On
date_range 12 Aug 2022 12:13 AM ISTസംരംഭക വർഷം: പുനലൂരിൽ 210 യൂനിറ്റുകൾ ആരംഭിക്കും
text_fieldsbookmark_border
ചിത്രം പുനലൂർ: 2022-23 സംരംഭക വർഷമായി കേരള സർക്കാർ പ്രഖ്യാപിച്ചതിന്‍റെ അടിസ്ഥാനത്തിൽ പുനലൂർ നഗരസഭയിൽ 210 സംരംഭങ്ങൾ ആരംഭിക്കും. ഇതിന്റെ ഭാഗമായ നഗരസഭ കോൺഫറൻസ് ഹാളിൽ ലോൺ, ലൈസൻസ് മേള സംഘടിപ്പിച്ചു. നൂറോളം സംരംഭകർ പങ്കെടുത്തു. ചെയർപേഴ്സൺ നിമ്മി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ്ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഡി. ദിനേശൻ, പി.എ. അനസ്, കെ. പുഷ്പലത, വസന്ത രഞ്ചൻ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജി. ജയപ്രകാശ്, ഉപജില്ല വ്യവസായ ഓഫിസർ സുനിൽ ചന്ദ്രൻ, വിവിധ ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story