Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരാജീവ്ഗാന്ധി 21ാം...

രാജീവ്ഗാന്ധി 21ാം നൂറ്റാണ്ടിലേക്ക് യുവത്വത്തെ നയിച്ച നേതാവ് –പി. രാജേന്ദ്രപ്രസാദ്

text_fields
bookmark_border
ചിത്രം - കൊല്ലം: 21ാം നൂറ്റാണ്ടിലേക്ക് ഇന്ത്യൻ യുവത്വത്തെ നയിച്ച വ്യക്തിത്വമായിരുന്നു രാജീവ് ഗാന്ധിയു​േടതെന്ന് ഡി.സി.സി പ്രസിഡന്‍റ്​ പി. രാജേന്ദ്രപ്രസാദ്. 18 വയസ്സിൽ വോട്ടവകാശം ആക്കിയതിലൂടെ യുവാക്കളെ വിശ്വാസത്തിൽ എടുക്കാനും കമ്പ്യൂട്ടർ വിപ്ലവത്തിലൂടെ ശാസ്​ത്ര സാങ്കേതിക രംഗത്ത് ഒരു പുതിയ മുഖം തുറക്കാനും അദ്ദേഹത്തിന്​ കഴിഞ്ഞെന്നും പ്രസിഡന്‍റ്​ പറഞ്ഞു. ഡി.സി.സിയിൽ സംഘടിപ്പിച്ച രാജീവ്ഗാന്ധിയുടെ 78ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ്​ പ്രസിഡന്‍റ്​ എസ്​. വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ, എ.കെ. ഹഫീസ്​, സൂരജ് രവി, പി. ജർമിയാസ്​, ജി. ജയപ്രകാശ്, എസ്​. ശ്രീകുമാർ, ആദിക്കാട് മധു, ആനന്ദ് ബ്രഹ്മാനന്ദ്, വി.എസ്.​ ജോൺസൺ, ഡി. ഗീതാകൃഷ്ണൻ, ഹബീബ്സേട്ട്, താഹിന, കെ. ചന്ദ്രൻപിള്ള, സിദ്ധാർഥൻ ആശാൻ, അശോക് കുമാർ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story