Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്​തുതിഘോഷം –2022

സ്​തുതിഘോഷം –2022

text_fields
bookmark_border
കൊല്ലം: അസോസിയേഷൻ ഓഫ് കോമേഴ്സ്​ ടീച്ചേഴ്സ്​ കൊല്ലം സംഘടിപ്പിച്ച ജില്ലയിലെ കോമേഴ്സ്​ വിഭാഗത്തിൽ എ പ്ലസ്​ നേടിയ മുഴുവൻ വിദ്യാർഥികളെയും കൂട്ടായ്മയിലെ ഉന്നതവിജയം നേടിയ അധ്യാപകരുടെ മക്കളെയും ആദരിക്കുന്ന ചടങ്ങ് 'സ്​തുതിഘോഷം -2022 ' മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഡയറക്ടർ അബുരാജ് മുഖ്യപ്രഭാഷണം നടത്തി. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക്​ എം.എൽ.എമാരായ എം. നൗഷാദ്​, പി.സി. വിഷ്ണുനാഥ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. അജി ജോർജ് വാളകം കരിയർ ഗൈഡൻസ്​ ക്ലാസ്​ നയിച്ചു. അസോസിയേഷൻ പ്രസിഡന്‍റ്​ എം. ആസിഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൽ. ഗ്ലാഡിസൺ, ടി.കെ​.എം ട്രസ്റ്റ് മെംബർ ഡോ. മുഹമ്മദ് ഹാറൂൺ, ടി.കെ​.എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്​. യഹിയ​, ഐ.എ.ടി ഡയറക്ടർ പി. മനോജ്കുമാർ, അസോസിയേഷൻ വൈസ്​ പ്രസിഡന്‍റ്​ കെ. അനിത ജമാൽ, ട്രഷറർ എസ്​. സനിൽകുമാർ എന്നിവർ സംസാരിച്ചു. തീയതി നീട്ടി കൊല്ലം: കേരള മോട്ടോര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2021-22 അധ്യയന വര്‍ഷത്തില്‍ കലാകായിക അക്കാദമിക് രംഗത്തെ മികവിന് തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌പെഷല്‍ റിവാര്‍ഡ് നല്‍കുന്നതിന് അപേക്ഷിക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി. ഫോണ്‍: 0474-2749334.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story