Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:30 AM IST Updated On
date_range 26 Jun 2022 5:30 AM ISTഫോക്കസ് പോയന്‍റ് 2022
text_fieldsbookmark_border
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂൾ കരിയർ ഗൈഡൻസ് ആന്‍ഡ് കൗൺസലിങ് സെല്ലിന്‍റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പാസായ വിദ്യാർഥികൾക്കായി തുടർപഠന മാർഗനിർദേശക്ലാസ് പൂർവവിദ്യാർഥിയും അഴീക്കൽ പ്രാഥമികാരോഗ്യ കേന്ദ്ര മെഡിക്കൽ ഓഫിസറുമായ ഡോ. ആർ. അരുൺ ഉദ്ഘാടനം ചെയ്തു. ഷിഹാബ് എസ്. പൈനുംമൂട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഐ. വീണാറാണി, കരിയർ ഗൈഡൻസ് ജില്ല ജോയന്‍റ് കോഓഡിനേറ്റർ എൽ.എസ്. ജയകുമാർ എന്നിവർ സംസാരിച്ചു. കരിയർ ഗൈഡൻസ് ഹയർ സെക്കൻഡറി സംസ്ഥാന പരിശീലകനായ കെ.പി. അജിത്ത്കുമാർ ഓറിയന്‍റേഷൻ ക്ലാസ് നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story