Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദ സിറ്റിസണ്‍ 2022:...

ദ സിറ്റിസണ്‍ 2022: 'നമ്മുടെ ഭരണഘടന' സാക്ഷര സന്ദേശം

text_fields
bookmark_border
കൊല്ലം: 'ദ സിറ്റിസണ്‍ 2022' സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത കാമ്പയിന്‍റെ ഭാഗമായി കുടുംബങ്ങള്‍ക്ക് ഭരണഘടന സംബന്ധിച്ച ബോധവത്കരണ ക്ലാസുകള്‍ നല്‍കുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി യോഗത്തില്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. എല്ലാ കുടുംബങ്ങളിലും 'നമ്മുടെ ഭരണഘടന' എന്ന ലഘു പുസ്തകം എത്തിക്കുകയും ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത മാതൃക സ്ഥാപിക്കുകയും ചെയ്യും. കാമ്പയിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ 26ന് നടക്കും. കില തയാറാക്കിയ ഭരണഘടന ആമുഖ ഗാനത്തിന്‍റെ പ്രകാശനം അസി. കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ നിര്‍വഹിച്ചു. കാമ്പയിന്‍റെ പോസ്റ്റര്‍ പ്രകാശനം കില സി.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ ഡി. സുധ നിര്‍വഹിച്ചു. ജില്ല പ്ലാനിങ്​ ഓഫിസര്‍ പി.ജെ. ആമിന, കില സി.എച്ച്‍.ആര്‍.ഡി ഡെപ്യൂട്ടി വികസന കമീഷണര്‍ വി. സുദേശന്‍, ആസൂത്രണ സമിതി സര്‍ക്കാര്‍ പ്രതിനിധി കെ. വിശ്വനാഥന്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി ബിനുന്‍ വാഹിദ്​ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story