Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:11 AM IST Updated On
date_range 14 Aug 2022 12:11 AM ISTഉണർവ് 2022 ക്യാമ്പ്
text_fieldsbookmark_border
പുനലൂർ: അച്ചൻകോവിൽ ഗവ. വി.എച്ച്.എസ്.സിയിൽ നാഷനൽ സർവിസ് സ്കീമീന്റെ സപ്തദിന ക്യാമ്പ് ഉണർവ് 2022 എൽ.പി സ്കൂളിൽ ആരംഭിച്ചു. ആര്യങ്കാവ് പഞ്ചായത്ത് മെംബർ സാനു ധർമരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സീമ സന്തോഷ് വളന്‍റിയർമാർക്കുള്ള ജേഴ്‌സി വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡി.എസ്. മനു, രാംദാസ്, സുനിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എസ്. അജയ്കുമാർ, കെ. ലിഷ, രാമകുമാരി, വളന്‍റിയർ ലീഡർ എന്നിവർ സംസാരിച്ചു. താലൂക്ക് തല സ്വാതന്ത്ര്യദിനാഘോഷം തുടങ്ങി പുനലൂർ: താലൂക്ക് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് തല സ്വതന്ത്ര്യ ദിനാഘോഷം പുനലൂരിൽ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ എട്ടിന് താലൂക്ക് ഓഫിസ് അങ്കണത്തിൽ പി.എസ്. സുപാൽ എം.എൽ.എ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകും. തഹസിൽദാർ കെ.എസ്. നസിയ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ നിമ്മി ഏബ്രഹാം സമ്മാനം വിതരണം ചെയ്യും. ശനിയാഴ്ച വൈകീട്ട് ക്രോസ് കൺട്രി മത്സരം കരവാളൂരിൽ നിന്ന് ആരംഭിച്ച് പുനലൂരിൽ സമാപിച്ചു. പുരുഷന്മാരുടേത് അഗസ്ത്യകോട്ട് അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജുവും സ്ത്രീകളുടേത് കരവാളൂരിൽ പഞ്ചായത്ത് പ്രസിഡന്റ് ജിഷ മുരളിയും ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ പത്തിന് ഗവ. ജി.എൽ.പി.എസിൽ വിദ്യാർഥികളുടെ വിവിധ മത്സരങ്ങൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story