Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:10 AM IST Updated On
date_range 8 Aug 2022 12:10 AM ISTമെറിറ്റ് ഈവനിങ് 20ന്
text_fieldsbookmark_border
കൊട്ടാരക്കര: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഈ വർഷം ഫുൾ എ പ്ലസ് നേടിയ കൊട്ടാരക്കര മണ്ഡലത്തിൽ താമസിക്കുന്ന വിദ്യാർഥികളെ ആദരിക്കാൻ മന്ത്രി കെ.എൻ. ബാലഗോപാൽ മെറിറ്റ് ഈവനിങ് സംഘടിപ്പിക്കും. 20ന് വൈകീട്ട് മൂന്നിന് കൊട്ടാരക്കര മാർത്തോമ ജൂബിലി മന്ദിരം ഹാളിലാണ് ചടങ്ങ്. അർഹരായവർ മാർക്ക് ലിസ്റ്റിന്‍റെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം അതത് സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ എന്നിവർക്ക് 11ന് രാവിലെ 11ന് മുമ്പ് അപേക്ഷ നൽകണം. കൂടാതെ മണ്ഡലത്തിലെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്കൂളുകളിൽ 10, 12 പരീക്ഷയിൽ ആദ്യത്തെ അഞ്ച് റാങ്ക് കരസ്ഥമാക്കിയവർ, കേരളത്തിലെ യൂനിവേഴ്സിറ്റി പരീക്ഷകളിൽ ആദ്യ റാങ്ക് കരസ്ഥമാക്കിയവർ, പിഎച്ച്.ഡി കരസ്ഥമാക്കിയവർ എന്നിവരെയും അനുമോദിക്കും. ഫോൺ: 9447451566, 9567367419. പന്നിഫാം മാറ്റിസ്ഥാപിക്കാത്തതിൽ ഉപരോധം (ചിത്രം) കൊട്ടാരക്കര: വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ പനവേലി എം.സി റോഡ് സൈഡിൽ മഞ്ചാടി പണംപള്ളിക്ക് സമീപം അനധികൃതമായി പ്രവർത്തിക്കുന്ന പന്നിഫാം മാറ്റിസ്ഥാപിക്കാൻ നടപടി എടുക്കാത്ത വെട്ടിക്കവല ഗ്രാമപഞ്ചായത്ത് അധികാരികളുടെ നീക്കത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ഉപരോധം നടത്തി. കൊട്ടാരക്കര സി.ഐയുടെ നിർദേശപ്രകാരം എസ്.ഐ അജയകുമാറിന്‍റെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുമായി സംസാരിച്ച് 48 മണിക്കൂറിനുള്ളിൽ പന്നിഫാം മാറ്റിസ്ഥാപിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനുശേഷമാണ് സമരക്കാർ പിന്തിരിഞ്ഞത്. സമരത്തിന് നിരപ്പിൽ വാർഡ് മെംബർ അനിമോൻ കോശി, ടി.എസ്. ജയചന്ദ്രൻ, ബിനു മാത്യു, ഷാൻ പനവേലി, എസ്. രാഘവൻ, ദീപാ നിരപ്പിൽ, അജി വെട്ടിക്കവല, രതീഷ് നിരപ്പിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story