Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:30 AM IST Updated On
date_range 1 May 2022 5:30 AM ISTമെയ്ദിന റാലി: ജില്ലയിൽ 20 കേന്ദ്രങ്ങളിൽ
text_fieldsbookmark_border
കൊല്ലം: മെയ്ദിന റാലി ജില്ലയിൽ 20 കേന്ദ്രങ്ങളിൽ നടത്തും. ഞായറാഴ്ച രാവിലെ 8.30ന് തൊഴിലിടങ്ങളിൽ പതാക ഉയർത്തി 9.30ന് പ്രകടനവും പൊതുസമ്മേളനവും നടത്തും. സി.ഐ.ടി.യു-ഐ.ഐ.ടി.യു.സി നേതൃത്വത്തിൽ സംയുക്തമായാണ് റാലി സംഘടിപ്പിക്കുന്നത്. കൊട്ടാരക്കരയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എല്ലാ കേന്ദ്രങ്ങളിലും ജില്ല സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്ന് സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ജി. ബാബു എന്നിവർ അറിയിച്ചു. പാർസലായി 'പറന്നുവന്ന്' കഞ്ചാവ് കൊല്ലം: ലഹരി കടത്തിന് പുതിയ മാർഗങ്ങൾ തേടുന്ന സാമൂഹികവിരുദ്ധർ ഇന്ത്യൻ തപാൽ സർവിസിനെയും വെറുതെവിട്ടില്ല. തപാൽ പാർസലായി ഇൻഡോറിൽ നിന്ന് കഞ്ചാവ് പറന്നുവന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് എക്സൈസ് വകുപ്പ്. കൊല്ലം പട്ടത്താനം പോസ്റ്റ്ഓഫിസിലാണ് ശനിയാഴ്ച നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇൻഡോറിൽ നിന്ന് കൊല്ലത്തേക്ക് തപാൽ മാർഗ്ഗം അയച്ച 220 ഗ്രാം കഞ്ചാവ് ആണ് പോസ്റ്റ് ഓഫിസിൽ കൊല്ലം എക്സൈസ് എൻഫോഴ്സ്മൻെറ് ആൻഡ് ആൻറി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് പിടിച്ചെടുത്തത്. പാർസൽ കവറിൽ നൽകിയിരുന്ന മേൽവിലാസവും ഫോൺ നമ്പറും കണ്ട് സംശയം തോന്നിയ പോസ്റ്റ് വുമൺ വിവരം പോസ്റ്റ് മാസ്റ്ററെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ വിവരം അറിയിച്ചതനുസരിച്ച് സ്പെഷൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം എത്തി പാർസൽ പൊട്ടിച്ച് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് എക്സെസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ കൊല്ലം വടക്കേവിള പട്ടത്താനം പീസ് കോട്ടേജിൽ റിജോയെ(28) വിളിച്ച് വരുത്തി ചോദ്യം ചെയ്തു. ഇയാളുടെ സുഹൃത്തായ ഇൻഡോറിൽ ഉള്ള പട്ടത്താനം സ്വദേശി വിഷ്ണുലാൽ അയച്ചതാണെന്നും പിടിക്കപ്പെടാതിരിക്കാൻ മേൽവിലാസം തെറ്റായി രേഖപ്പെടുത്തി ഫോൺ നമ്പർ നൽകുകയായിരുന്നെന്നും മുമ്പും പലതവണ ഇപ്രകാരം കഞ്ചാവ് പാർസലായി അയച്ചതായും മൊഴി നൽകിയതായി എക്സൈസ് അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ എൻ.ടി.പി.എസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിശദമായ തുടരന്വേഷണം നടത്തുമെന്ന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി. സുരേഷ് അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ എസ്. ഷാജി, പ്രിവന്‍റിവ് ഓഫിസർ മനോജ് ലാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്, നിഥിൻ, ഡ്രൈവർ സുഭാഷ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story