Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവജനോത്സവം 2

യുവജനോത്സവം 2

text_fields
bookmark_border
താഴാതെ തിരുവനന്തപുരം​ കൊല്ലം: ആരുടെ മുന്നിലും താഴത്തില്ല- 'പുഷ്​പ' ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന തകർപ്പൻ പ്രകടനങ്ങൾ വേദികളിൽ നിറച്ച്​ തിരുവനന്തപുരത്തിന്‍റെ ചുണക്കുട്ടികൾ ബഹുദൂരം മുന്നിൽ. രണ്ടാംദിനം മുതൽ തുടങ്ങിയ ആധിപത്യത്തിന്​ മൂന്നാം ദിവസവും ഇളക്കം തട്ടാതിരുന്നതോടെ ആദ്യ അഞ്ച്​ സ്ഥാനങ്ങളിൽ തിരുവനന്തപുരം കോളജുകൾ കസേര വലിച്ചിട്ടിരിപ്പാണ്​. എന്തുവിലകൊടുത്തും കിരീടം തിരിച്ചുപിടിക്കുമെന്ന കട്ടായത്തിൽ ഒന്നാമത്​ മുന്നേറുന്ന മാർ ഇവാനിയോസിന്​ 40 ഇനങ്ങളിൽ ഫലം പ്രഖ്യാപിച്ചപ്പോൾ തന്നെ 92 പോയന്‍റായി. പിന്നാലെയുള്ള ശ്രീ സ്വാതി നിരുനാൾ സംഗീത കോളജിന്​ 66 പോയന്‍റുമുണ്ട്​. മൂന്നാം സ്ഥാനത്തുള്ള ഗവ. വനിത കോളജിനും(53) ഇളക്കം തട്ടിയില്ല. ഞായറാഴ്ച നാലും അഞ്ചും സ്ഥാനങ്ങളിൽ നിന്ന ആതിഥേയർ കൂടിയായ കൊല്ലം എസ്​.എൻ വനിത കോളജിനെയും എസ്​.എൻ കോളജിനെയും മറികടന്ന്​ തിരുവനന്തപുരം യൂനിവേഴ്​സിറ്റി കോളജും (50) കാര്യവട്ടം സി.എസ്​.എസ്​ കോളജും(50) യാഥാക്രമം മുന്നേറി. 26 പോയന്‍റുള്ള കൊല്ലം എസ്.എൻ കോളജ് ആറാമതും 19 പോയന്‍റുമായി എസ്​.എൻ വനിതകൾ ഏഴാമതുമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story