Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവജനോത്സവം 2

യുവജനോത്സവം 2

text_fields
bookmark_border
ക്ഷമ വേണം, സമയമെടുക്കും കൊല്ലം: നേരം വൈകലില്ലാതെ എന്ത്​ യുവജനോത്സവം. ഇത്തവണത്തെ സർവകലാശാല യുവജനോത്സവത്തിലും വണ്ടി ലേറ്റായി ഓടുന്ന പതിവിന്​ മാറ്റമൊന്നുമില്ല. മേക്കപ്പിട്ട്​ ഊഴമെത്താൻ മണിക്കൂറുകൾ കാത്തുനിൽക്കുന്ന മത്സരാർഥികളും പുതുമയല്ലാതായി. ആരെയും കുറ്റപ്പെടുത്താനൊക്കില്ല. അതങ്ങനെയാണ്​... എല്ലാം ഒന്ന്​ ഒത്തുചേർത്ത്​ പിടിച്ച്​ കൊണ്ടുപോകുന്ന പാട്​ സംഘാടകർക്കേ അറിയൂ. വേദികളിലെ ഒരുക്കവും നറുക്കിടാൻ മത്സരാർഥികളെ ക്ഷണിച്ചുവരുത്തലും ഒക്കെമായി ഷെഡ്യൂൾ സമയം കഴിഞ്ഞ്​ ഏറെ വൈകിയാണ്​ മിക്ക മത്സരങ്ങളും തുടങ്ങുന്നത്​. വിരലിലെണ്ണിയാൽ തീരാത്ത മത്സരാർഥികൾ കൂടി ആകുമ്പോൾ പൂർത്തിയാകും... എപ്പോൾ തീരും എന്നറിയാതെ നീണ്ടുപോകുന്ന മണിക്കൂറുകൾ.. ആദ്യദിനമായിരുന്ന ശനിയാഴ്ച ആറിന്​ തുടങ്ങുമെന്ന്​ പ്രഖ്യാപിച്ചിരുന്ന മോഹിനിയാട്ടം തുടങ്ങിയപ്പോൾ തന്നെ രാത്രി ഒമ്പത്​ കഴിഞ്ഞിരുന്നു. നാൽപതിന്​ മുകളിൽ പേർ മാറ്റുരക്കാൻ എത്തിയപ്പോൾ വേദിയിൽനിന്ന്​ മോഹിനിമാർ ഒഴിഞ്ഞത്​ ഞായറാഴ്ച രാവിലെ എട്ടിന്​. ഞായറാഴ്ച രാവിലെ പ്രഖ്യാപിച്ചിരുന്ന ഫാൻസി ഡ്രസും ഒപ്പനയും തിരുവാതിരയുമൊക്കെ ഉച്ചയോടടുത്ത്​ വൈകിത്തുടങ്ങിയപ്പോൾ മൊത്തത്തിൽ ലേറ്റായി. എസ്​.എൻ വിമൻസിൽ തിരുവാതിര വൈകീട്ട്​ നാല്​ വരെയും ടി.കെ.എമ്മിൽ ഒപ്പന ഏഴ്​ വരെയുമാണ്​ നീണ്ടത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story