Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമുസ്​ലിം ലീഗ് സുഹൃദ്...

മുസ്​ലിം ലീഗ് സുഹൃദ് സംഗമവും ജില്ല പ്രവർത്തക കൺവെൻഷനും 18ന്

text_fields
bookmark_border
must കൊല്ലം: മുസ്​ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന ജില്ല തല സുഹൃദ് സംഗമവും പ്രവർത്തക കൺവെൻഷനും 18ന് നടക്കും. കൊല്ലം ബീച്ച് ഹോട്ടലിൽ രാവിലെ 8.30ന് സുഹൃദ് സംഗമം ആരംഭിക്കുമെന്ന്​ ജില്ല പ്രസിഡന്റ് എം. അൻസാറുദ്ദീൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മത-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, പ്രമുഖ വ്യക്തികൾ, കലാകായിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സുഹൃദ്സംഗമത്തിൽ പ​ങ്കെടുക്കും. ഉച്ചക്ക് മൂന്നിന്​ ആശ്രാമം യൂനുസ് കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന ജില്ല പ്രവർത്തക കൺവെൻഷനിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിങ്​ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി-ഇൻ ചാർജ് പി.എം.എ. സലാം, കെ.പി.എ. മജീദ് എം.എൽ. എ, ഡോ.എം.കെ. മുനീർ എം.എൽ.എ, സംസ്ഥാന സെക്രട്ടറി പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മുൻമന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് തുടങ്ങിയവർ പങ്കെടുക്കും. ജില്ല ജനറൽ സെക്രട്ടറി അഡ്വ. സുൽഫീക്കർ സലാം, ട്രഷറർ എം.എ. സലാം, ഉമയനല്ലൂർ ഷിഹാബുദ്ദീൻ, വരവിള നവാസ്​ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story