Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസേവ് മുട്ടം ആക്​ഷൻ...

സേവ് മുട്ടം ആക്​ഷൻ കൗൺസിൽ രൂപവത്​കരിച്ചു: 18ന്​ യോഗം ചേരും

text_fields
bookmark_border
കിഴക്കേകല്ലട: കൊല്ലം -തേനി ദേശീയപാത ബൈപാസി​ന്‍റെ ചിറ്റുമല വഴി നിശ്ചയിക്കപ്പെട്ടിരുന്ന അലൈൻമെന്‍റ്​ മുട്ടം, കൊച്ചുപ്ലാമൂട് പ്രദേശങ്ങളിലൂടെയാക്കാൻ ശ്രമിക്കുന്നതിനെതിരെ സേവ് മുട്ടം ആക്​ഷൻ കൗൺസിൽ രൂപവത്കരിച്ചു. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന ഇരുന്നൂറോളം കുടുംബങ്ങളുടെ ആഭിമുഖ്യത്തിലാണ്​ ആക്​ഷൻ കൗൺസിൽ രൂപവത്​കരിച്ചത്​. 18ന് ഉച്ചക്ക് രണ്ടിന്​ മുട്ടം സെന്‍റ്​ ജോസഫ് എൽ.പി സ്​കൂളിൽ നാഷനൽ ഹൈവേ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ യോഗം ചേരാൻ സമരസമിതി തീരുമാനിച്ചു. ജനകീയ പ്രക്ഷോഭത്തെതുടർന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എ മുട്ടം സന്ദർശിച്ചു. ജി.പി.എസ്​ സർവേ നടന്ന വിവിധ ഭവനങ്ങൾ സന്ദർശിച്ച അദ്ദേഹം ജനങ്ങളുടെ ആശങ്കക്ക് പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞു. 520 പേർ ഒപ്പിട്ട നിവേദനം നേരത്തേ നൽകിയിരുന്നു. പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ ഷാജി മുട്ടം, ആക്​ഷൻ കൗൺസിൽ പ്രസിഡന്‍റ് അഡ്വ.എം.എസ്​. സജികുമാർ, സെക്രട്ടറി ശ്രീകുമാർ, മുൻ പഞ്ചായത്തംഗം രാധാമണി, വിനേഷ് വിജയ്, മുട്ടം മേരിദാസൻ, കൊച്ചുപുര സുജാത, കുഞ്ഞുകൃഷ്ണൻ, വിനു കാഞ്ഞിരംവിള തുടങ്ങിയ സമരസമിതി പ്രവർത്തകർ പങ്കെടുത്തു. ചികിത്സാ സഹായം കൈമാറി (ചിത്രം) കുണ്ടറ: ആശുപത്രിമുക്ക് എസ്​.കെ.വി എൽ.പി സ്​കൂളിലെ പൂർവ വിദ്യാർഥിക്ക് കോക്ലിയർ ഇംപ്ലാന്‍റേഷൻ ശസ്​ത്രക്രിയക്ക്​ ഒന്നര ലക്ഷം രൂപ കൈമാറി. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റജി കല്ലംവിള ഹെഡ്മാസ്റ്റർ ഐസക്ക് ഈപ്പനിൽനിന്ന് ചികിത്സ ധനസഹായതുക ഏറ്റുവാങ്ങി. പി.ടി.പി.ടി.എ പ്രസിഡന്‍റ് എൻ. ജോയി അധ്യക്ഷതവഹിച്ചു. പ്രസിഡന്‍റ് എൻ. ജോയി അധ്യക്ഷതവഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തംഗം എസ്​. ശ്യാം, ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തംഗം അനീജി ലൂക്കോസ്​, സ്റ്റാഫ് സെക്രട്ടറി ഇല്ലീസ്​ കെ.എം. പണിക്കർ, പി.ടി.എ സെക്രട്ടറി ടി.സി. ബീന, കോഓഡിനേറ്റർ എൻ. നെജി, ഷൈനി കെ.ബേബി, സ്​കൂൾ മാനേജർ ബി. രമാദേവി, ബിൻസി പാപ്പച്ചൻ, പി.എ. ജസീല എന്നിവർ സംസാരിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story