Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:28 AM IST Updated On
date_range 4 March 2022 5:28 AM ISTകേരള ബാങ്ക് മെഗാ അദാലത്; 172 പേർക്ക് 2.88 കോടി ഇളവ്
text_fieldsbookmark_border
കൊല്ലം: കേരള ബാങ്ക് സംഘടിപ്പിച്ച കുടിശ്ശിക നിവാരണ അദാലത്തിൽ അപേക്ഷ സമർപ്പിച്ച 172 പേർക്ക് 2.88 കോടി രൂപയുടെ ഇളവ് അനുവദിച്ചു. കേരള ബാങ്കിന്‍റെ ജില്ലയുടെ വിവിധ ശാഖകളിൽനിന്ന് വായ്പയെടുത്തവർക്കാണ് ഇളവ്. പ്രളയക്കെടുതിയും കോവിഡും മൂലം യഥാസമയം വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാത്തവർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അദാലത് സംഘടിപ്പിച്ചത്. കേരള ബാങ്ക് ഡയറക്ടർ ജി. ലാലുവിന്‍റെ നേതൃത്വത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ആർ. രവി, ടി.പി. ജോസഫ്, ആർബിട്രേറ്റർ/അസി. രജിസ്ട്രാർ കെ. ജയകുമാർ, സീനിയർ മാനേജർമാരായ കെ.വി. സ്മിത, ആർ.എസ്. ബിന്ദു, മാനേജർമാരായ എം. വേണുഗോപാൽ, ജി. ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story