Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആറ്​ തദ്ദേശ വാർഡുകൾ...

ആറ്​ തദ്ദേശ വാർഡുകൾ 17ന് ബൂത്തിലേക്ക്​; ഒരുക്കം പൂർണം

text_fields
bookmark_border
കൊല്ലം: ജില്ലയിലെ ആറ് തദ്ദേശസ്വയംഭരണ വാർഡുകളിൽ 17ന്​ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കലക്ടർ അഫ്സാന പർവീൺ. വോട്ട്​​യന്ത്രങ്ങളുടെ കമീഷനിങ്​ പഞ്ചായത്ത് വരണാധികാരികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പൂർത്തിയായി. വോട്ടെണ്ണൽ ​േമയ് 18ന് രാവിലെ 10ന്​ നടക്കും. ആറ് വാർഡുകളിലായി 8583 വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. ഇതിൽ 3964 പുരുഷന്മാരും 4619 സ്ത്രീകളുമാണുള്ളത്. 20 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ പി.ആർ. ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തിലാണ് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ *ക്ലാപ്പന പഞ്ചായത്ത് - ക്ലാപ്പന കിഴക്ക് വാർഡ് *ശൂരനാട് വടക്ക് പഞ്ചായത്ത് - സംഗമം വാർഡ്​ *ആര്യങ്കാവ് പഞ്ചായത്ത് - കഴുതുരുട്ടി വാർഡ് * വെളിയം പഞ്ചായത്ത്- കളപ്പില വാർഡ് * പെരിനാട് പഞ്ചായത്ത്- നാന്തിരിക്കൽ വാർഡ് * വെളിനല്ലൂർ പഞ്ചായത്ത്- മുളയറച്ചാൽ വാർഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story