Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:32 AM IST Updated On
date_range 27 March 2022 5:32 AM ISTമരവെട്ടിത്തടം ഉൾപ്പെടെ പുനലൂരിൽ 160 പട്ടയങ്ങൾകൂടി
text_fieldsbookmark_border
പുനലൂർ: വനം വകുപ്പിന്‍റെ എതിർപ്പ് മറികടന്ന് മരവെട്ടിത്തടം, കമ്പകോട് അടക്കം പുനലൂർ താലൂക്കിൽ കൈവശഭൂമിക്ക് 160 ഓളം പട്ടയംകൂടി തയാറാകുന്നു. ഇതോടെ പുനലൂർ വില്ലേജിലെ പേപ്പർമിൽ കൈവശഭൂമിക്കാരായ 556 പത്തനാപുരം താലൂക്കിലെ വിളക്കുടി വില്ലേജിലെ 191 ഉൾപ്പെടെ 750 ഓളം കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യും. ഏപ്രിൽ 20 ഓടെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പട്ടയമേള നടക്കുമെന്നാണ് നേരത്തേ റവന്യൂ മന്ത്രിയടക്കം പറഞ്ഞിരുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ അസൗകര്യം പരിഗണിച്ച് മേയ് ആദ്യം പട്ടയമേള നടക്കുമെന്ന് അറിയുന്നു. ഇതിൽ ആയിരനല്ലൂർ വില്ലേജിൽ മരവെട്ടിത്തടത്ത് 34 കുടുംബങ്ങൾ, തിങ്കൾക്കരിക്കം വില്ലേജിലെ കമ്പകോട് 23 കൈവശക്കാർ എന്നിവർ വളരെ വർഷമായി പട്ടയത്തിനായി കാത്തിരിക്കുന്നവരാണ്. മരവെട്ടിത്തടത്ത് താലൂക്ക് അധികൃതർ പട്ടയം നൽകുന്നതിനുള്ള നടപടി തുടങ്ങിയപ്പോൾ വനംവകുപ്പ് തടസ്സം ഉന്നയിച്ചു. ഇവിടുള്ള കൈവശ ഭൂമി വനഭൂമിയായതിനാൽ പട്ടയം അനുവദിക്കാൻ വിട്ടുനൽകാൻ കഴിയില്ലെന്ന് പുനലൂർ വനം ഡിവിഷൻ ഓഫിസർ കലക്ടർക്ക് കത്ത് നൽകി. ഇത് സംബന്ധിച്ച് ഫെബ്രുവരി 23 ന് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഭക്ഷ്യക്ഷാമം നേരിട്ട 1965 കാലഘട്ടത്തിൽ ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കാൻ ഇവിടുള്ള കുടുംബങ്ങൾക്ക് സർക്കാർ തരിശുഭൂമി വിട്ടുനൽകിയതാണ്. വനം വകുപ്പ് ലീസിന് നൽകിയ എണ്ണപ്പന തോട്ടത്തിന് ചുറ്റുമുള്ള ഭൂമിയായതിനാൽ പട്ടയത്തിന് വനംവകുപ്പിന്‍റെ അനുമതി വേണ്ടതുണ്ടായിരുന്നു. കൂടാതെ വിവിധ പഞ്ചായത്തുകളിലായി 62 മറ്റ് പട്ടയങ്ങൾ, ലാൻഡ് ട്രൈബ്യൂണൽ 11, മുനിസിപ്പൽ പട്ടയം ആറ് എന്നിങ്ങനെയാണ് തയാറാക്കുന്നത്. 30 ന് പി.എസ്. സുപാൽ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്‍റ് തുടങ്ങിയവർ പങ്കെടുത്ത് നടക്കുന്ന താലൂക്ക് പതിവ് കമ്മിറ്റിയിൽവെച്ച് 62 പട്ടയങ്ങൾക്ക് അംഗീകാരമാകുമെന്ന് തഹസിൽദാർ കെ.എസ്. നസിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story