Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:32 AM IST Updated On
date_range 11 Jun 2022 5:32 AM ISTഓംബുഡ്സ്മാന്‍ സിറ്റിങ് 16ന്
text_fieldsbookmark_border
കൊല്ലം: തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍റെ സിറ്റിങ് 16ന് രാവിലെ 11ന് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നടക്കും. പരാതികള്‍ നേരിട്ടോ എ. സയീദ്, ഓംബുഡ്സ്മാന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കലക്ടറേറ്റ്, കൊല്ലം വിലാസത്തിലോ 9995491934 നമ്പരിലോ ombudsmankollam@gmail.com ഇ-മെയിലിലോ നല്‍കാം. ഓണ്‍ലൈന്‍ വാഹന ലേലം കൊല്ലം: ചവറ, പാരിപ്പള്ളി, ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂനിറ്റ്, കൊട്ടിയം, ശക്തികുളങ്ങര പൊലീസ് സ്റ്റേഷനുകളിലെ അവകാശികളില്ലാത്ത 70 വാഹനങ്ങള്‍ 24ന് രാവിലെ 11 മുതല്‍ വൈകീട്ട് 3.30 വരെ ഓണ്‍ലൈനായി ലേലം ചെയ്യുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. www.mstcecommerce.com മുഖേന പങ്കെടുക്കാം. ഫോണ്‍ : 0474 2764422. സാധ്യത പട്ടിക കൊല്ലം: ജില്ലയില്‍ തുറമുഖ വകുപ്പില്‍ ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗില്‍ 2021 നവംബര്‍ 27ന് സീമാന്‍ (എസ്.ടിക്ക് മാത്രമുള്ള പ്രത്യേക റിക്രൂട്ട്‌മെന്‍റ്) (കാറ്റഗറി നമ്പര്‍: 075/2020) സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story