Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപടനിലം ഒരുങ്ങി,...

പടനിലം ഒരുങ്ങി, കളരികളിൽ പരിശീലനം തകൃതി; ഓച്ചിറക്കളി 15ന്

text_fields
bookmark_border
ഓച്ചിറ: ഓച്ചിറക്കളിക്ക്​ ദിവസങ്ങൾ മാത്രം ശേഷിക്കെ കളരികളിൽ പരിശീലനംതകൃതിയായി. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി താലൂക്കിലെ കളരികളിലാണ്​ കളിയാശാന്മാരുടെ നേതൃത്വത്തിൽ ഓച്ചിറക്കളിയിൽ അണിചേരാനുള്ള യോദ്ധാക്കളെ പരിശീലിപ്പിക്കുന്നത്​. വൈകീട്ട് 4.30 മുതൽ കളരികളിൽ ആരവം ഉയരും. കുട്ടികളാണ് പഠിക്കാൻ ഏറെയും. അഭ്യാസ മുറകളും ചുവടുവെപ്പുകളും ഈ കളരികളിൽനിന്ന് അഭ്യസിച്ചാണ് ഓച്ചിറക്കളിയിൽ പങ്കെടുക്കുന്നത്. 15ന് രാവിലെ 11നാണ്​ ഓച്ചിറക്കളിക്ക് തുടക്കം​. 16നും കളി നടക്കും. ഓച്ചിറക്കളി നടക്കുന്ന എട്ടുകണ്ടം മാലിന്യം നീക്കി വൃത്തിയാക്കിക്കഴിഞ്ഞു. 15ന് രാവിലെ 11ന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ റാണി ഗൗരി ലക്ഷ്മിഭായി ദീപം തെളിക്കും. രാജാ ശ്രീകുമാരവർമ മുഖ്യാതിഥിയായിരിക്കും. കോവിഡിനുശേഷം പഴയ എല്ലാ പ്രൗഢി​യോടുംകൂടിയാണ് ഇത്തവണ ഓച്ചിറക്കളി . കാർത്തികപ്പള്ളി, കരുനാഗപ്പള്ളി താലൂക്കിലെ 484 കളിസംഘങ്ങൾ പങ്കെടുക്കുമെന്ന് ഓച്ചിറ ക്ഷേത്ര ഭരണസമിതി സെക്രട്ടറി അഡ്വ.കെ. ഗോപിനാഥനും പ്രസിഡന്‍റ്​ ജി. സത്യനും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story