Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:28 AM IST Updated On
date_range 14 May 2022 5:28 AM ISTജില്ലതല നീന്തല്‍ മത്സരങ്ങള്‍ നാളെ (മെയ് 15)
text_fieldsbookmark_border
ജില്ലതല നീന്തല്‍ മത്സരങ്ങള്‍ നാളെ കൊല്ലം: ജില്ല അക്വാട്ടിക് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജൂനിയര്‍/സബ്ജൂനിയര്‍ ജില്ലതല നീന്തല്‍ മത്സരങ്ങള്‍ ഞായാറാഴ്ച രാവിലെ ഒമ്പത് മുതല്‍ പള്ളിമുക്ക് അഡ്ലര്‍ സ്വിമ്മിങ് പൂളില്‍ നടക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിര്‍വഹിക്കും. എം. നൗഷാദ് എം.എല്‍.എ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന-ജില്ലതല വിജയികളെ അനുമോദിക്കും. അപേക്ഷയിലെ തെറ്റ് തിരുത്താം കൊല്ലം: വനം വന്യജീവി വകുപ്പില്‍ വനാശ്രിതരായ ആദിവാസി വിഭാഗത്തില്‍ നിന്ന് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയിലേക്ക് 92/2022, 93/2022 കാറ്റഗറി നമ്പറുകളില്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍, ജില്ല തെറ്റായി രേഖപ്പെടുത്തിയവര്‍ക്ക്, തിരുത്തലിന് പി.എസ്.സി അവസരം നല്‍കിയിട്ടുണ്ട്. കൈവശാവകാശരേഖ/ റേഞ്ച് ഫോറസ്റ്റ് ഓഫിസറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് പ്രൊഫൈല്‍ മുഖേന സമര്‍പ്പിച്ച് ശരിയായ ജില്ല രേഖപ്പെടുത്താം. അവസാനതീയതി േമയ് 18.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story