Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപട്ടയമേള: പേപ്പർമിൽ...

പട്ടയമേള: പേപ്പർമിൽ പട്ടയവിതരണത്തിന് മൊത്തം 15 കൗണ്ടറുകൾ

text_fields
bookmark_border
പുനലൂർ: പുനലൂരിൽ ഇന്ന് നടക്കുന്ന പട്ടയമേളയിൽ പേപ്പർമിൽ പട്ടയം വിതരണം ചെയ്യുന്നതിന് ക്രമീകരണങ്ങൾ വരുത്തി. മറ്റ് പട്ടയങ്ങൾ കൂടാതെ പുനലൂർ, പത്തനാപുരം താലൂക്കുകളിലായി 756 പേപ്പർമിൽ പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ഇതിനായി പുനലൂർ താലൂക്കിൽ 11 കൗണ്ടറും പത്തനാപുരത്ത് നാല്​ കൗണ്ടറും പ്രവർത്തിക്കും. തിരക്ക് ഒഴിവാക്കി പട്ടയം സ്വീകരിക്കുന്നവരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് മതിയായ ക്രമീകരണം വരുത്തിയത്. പുനലൂർ താലൂക്കിലെ പേപ്പർമിൽ പട്ടയം വിതരണം ചെയ്യുന്നതിന് ആകെ 11 കൗണ്ടറുകളുണ്ട്. കാഞ്ഞിരമലയിലെ 404 പട്ടയ ഉടമകൾക്കായി എട്ടും കല്ലുമലയിലെ 161 ആളുകൾക്കായി മൂന്ന്​ കൗണ്ടറുമാണുള്ളത്. പത്തനാപുരം താലൂക്കിന് നാലും ജില്ലയിലെ മറ്റ് താലൂക്കുകൾക്കായി ഓരോ കൗണ്ടറും സജ്ജീകരിച്ചു. പട്ടയം വിതരണം ചെയ്യുന്ന ഭാഗവും കൗണ്ടർ നമ്പറും പ്ലോട്ടുകളുടെ എണ്ണവും: കൗണ്ടർ നമ്പർ ഒന്ന് കാഞ്ഞിരമല പ്ലോട്ട് നമ്പർ 01- 65, രണ്ട്- 66- 142, മൂന്ന്- 143- 216, നാല്- 221-294, അഞ്ച്- 302-389, ആറ്- 390-477, ഏഴ്- 478-552, എട്ട്- 553-623, ഒമ്പത്- കല്ലുമല 1- 135 പത്ത്- 136- 251, കൗണ്ടർ 11- 252-330. 12- തിങ്കൾക്കരിക്കം വില്ലേജിലെ പട്ടയം 13- പുനലൂർ താലൂക്ക് എൽ.എ.സി-എൽ.ടി, മുനിസിപ്പൽ പട്ടയങ്ങളും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story