Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോവിഡ് 1371, രോഗമുക്തി...

കോവിഡ് 1371, രോഗമുക്തി 1428

text_fields
bookmark_border
.....KL + KE... കൊല്ലം: ജില്ലയില്‍ ശനിയാഴ്ച 1371 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1428 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 1366 പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പറേഷനില്‍ 216 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍ 37, കരുനാഗപ്പള്ളി 29, പരവൂര്‍ 17, കൊട്ടാരക്കര ഏഴ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളില്‍ കുളത്തൂപ്പുഴ 42, പൂതക്കുളം 38, മയ്യനാട് 37, ആദിച്ചനല്ലൂര്‍, തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ 35 വീതവും കല്ലുവാതുക്കല്‍ 34, കൊറ്റങ്കര, തഴവ പ്രദേശങ്ങളില്‍ 33 വീതവും ഇളമാട്, വെട്ടിക്കവല ഭാഗങ്ങളില്‍ 32 വീതവും അഞ്ചല്‍ 31, ഇടമുളയ്ക്കല്‍ 28, നിലമേല്‍ 27, ഏരൂര്‍ 25, പെരിനാട് 24, ഇളമ്പള്ളൂര്‍, ചാത്തന്നൂര്‍, തെക്കുംഭാഗം എന്നിവിടങ്ങളില്‍ 23 വീതവും ഇട്ടിവ, തേവലക്കര ഭാഗങ്ങളില്‍ 21 വീതവും നെടുമ്പന, പത്തനാപുരം പ്രദേശങ്ങളില്‍ 20 വീതവും കുലശേഖരപുരം, വിളക്കുടി എന്നിവിടങ്ങളില്‍ 19 വീതവും കരീപ്ര, ചവറ, തൃക്കരുവ, പന്മന, മൈലം ഭാഗങ്ങളില്‍ 18 വീതവും വെളിനല്ലൂര്‍ 17, കടയ്ക്കല്‍, തെന്മല, നെടുവത്തൂര്‍ പ്രദേശങ്ങളില്‍ 16 വീതവും പവിത്രേശ്വരം15 വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം. .....KL + KE... സ്‌ക്വാഡ് പരിശോധന; 29 സ്ഥാപനങ്ങള്‍ക്ക് പിഴ കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന്​ കലക്ടര്‍ ബി. അബ്​ദുല്‍ നാസറി​ൻെറ നിർദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 29 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. നിവേദനം നല്‍കി കൊല്ലം: പട്ടികവിഭാഗങ്ങള്‍ക്കുള്ള വികസനഫണ്ട് യഥാസമയം ചെലവഴിക്കുന്നതിനുള്ള നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ദലിത്-ആദിവാസി മഹാസഖ്യം സംസ്ഥാന കമ്മിറ്റി സര്‍ക്കാറിന് നിവേദനം നല്‍കി. മുഖ്യമന്തി പിണറായി വിജയനും പട്ടികവിഭാഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണനും പ്ലാനിങ്​ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് സംഘത്തിൻെറയും ജനറല്‍ സെക്രട്ടറിമാരുമായ രാമചന്ദ്രന്‍ മുല്ലശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നല്‍കിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story