Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:12 AM IST Updated On
date_range 9 Aug 2022 12:12 AM ISTഅധ്യാപക-വിദ്യാർഥി സംഗമം 12ന്
text_fieldsbookmark_border
കൊല്ലം: 'ദി സിറ്റിസണ്‍' 2022 കാമ്പയിന്‍റെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍-കോളജ് തലങ്ങളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും സംഗമം 12ന് ഉച്ചക്ക് 2.30ന് ജില്ല പഞ്ചായത്തിലെ ജയന്‍ സ്മാരക ഹാളില്‍ നടക്കും. ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. ഭരണഘടനയെ ആസ്പദമാക്കി സ്‌കൂള്‍തലങ്ങളില്‍ നടന്ന ക്വിസ് മത്സര ജേതാക്കളെ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അനുമോദിക്കും. അന്ന് രാവിലെ 11ന് സ്‌കൂളുകളില്‍ അധ്യാപകര്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14നെ സംബന്ധിച്ച് ക്ലാസ് നയിക്കും. ജനജാഗരണ്‍ സംഗമം (ചിത്രം) കുണ്ടറ: കെ.എസ്.കെ.ടി.യുവിന്‍റെയും കേരള കര്‍ഷക സംഘത്തിന്‍റെയും ആഭിമുഖ്യത്തിൽ ജനജാഗരണ്‍സംഗമം സംഘടിപ്പിച്ചു. സംഗമം സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ് എസ്.എല്‍. സജികുമാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം പ്രസിഡന്‍റ് മാത്യു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ശിവപ്രസാദ്, എം. വിന്‍സന്‍റ് എന്നിവര്‍ സംസാരിച്ചു. പെരിനാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ നടന്ന സംഗമം എം.വി. ആല്‍ഫ്രഡ് ഉദ്ഘാടനം ചെയ്തു. വിജയന്‍പിള്ള അധ്യക്ഷത വഹിച്ചു. സി. സന്തോഷ്, തുളസീധരന്‍, ജോണ്‍ എന്നിവര്‍ സംസാരിച്ചു. പേരയത്ത് കര്‍ഷക സംഘം ഏരിയ സെക്രട്ടറി പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. ലീന്‍ അധ്യക്ഷത വഹിച്ചു. ഗോപിലാല്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story