Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവൈദ്യുതി തടസ്സം...

വൈദ്യുതി തടസ്സം ഒഴിവാക്കാൻ കരുനാഗപ്പള്ളിയിൽ 110 കെ.വി ലൈൻ പൂർത്തിയാക്കും-മന്ത്രി

text_fields
bookmark_border
കരുനാഗപ്പള്ളി: നിയോജകമണ്ഡലത്തിൽ മിക്ക സമയങ്ങളിലും ഉണ്ടാകുന്ന അപ്രഖ്യാപിത വൈദ്യുതിമുടക്കം പരിഹരിക്കുന്നതിന്​ 110 കെ.വി സബ് സ്റ്റേഷൻ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കുമെന്ന്​ മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. ചോദ്യോത്തര വേളയിൽ സി.ആർ. മഹേഷ്​ എം.എൽ.എക്ക്​ മറുപടി നൽകുകയായിരുന്നു മന്ത്രി. ആറ്​ പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും ഉള്ള കരുനാഗപ്പള്ളിയിൽ നിലവിൽ 66 കെ.വി. സബ്‌സ്റ്റേഷനിൽ നിന്നാണ് വൈദ്യുതി ലഭിക്കുന്നത്. തടസ്സമുണ്ടായാൽ പല പ്രദേശങ്ങളും മണിക്കൂറുകളോളം ഇരുളിലാണ്. ഈ 66 കെ.വി. സബ്‌സ്റ്റേഷനെ 110 കെ.വി.സബ് സ്റ്റേഷൻ ആക്കാനുള്ള പ്രവർത്തനങ്ങൾ വർഷങ്ങളായി നടന്നുവരുകയാണ്. എന്നാൽ, ഇത്​ പൂർത്തിയായിട്ടില്ല. ശാസ്താംകോട്ട മുതൽ കരുനാഗപ്പള്ളി വരെ 13 കിലോമീറ്റർ ലൈനാണ് 110 കെ.വി.ലൈൻ വലിച്ച്​ പൂർത്തീകരിക്കേണ്ടത്. 10.25 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. 10 കിലോമീറ്റർ ജോലികൾ തീർന്നു. ഇനി മൂന്ന്​ കിലോമീറ്റർ മാത്രമാണ് ബാക്കിയുള്ളത്. റെയിൽവേ ലൈൻ ക്രോസ് ചെയ്യുന്നതുമായ തർക്കം അടുത്തിടെ പരിഹരിച്ചിരുന്നു. സബ് സ്റ്റേഷൻ നിർമാണത്തിന് 16 കോടി രൂപയാണ് അനുവദിച്ചത്. ഇനി രണ്ട്​ ട്രാൻസ്‌ഫോർമർ കൂടി വേണം. 110 കെ.വി ആകുമ്പോൾ പാനൽ സ്ട്രെച്ചർ ആവശ്യമുണ്ട്. ഇത്രയും കാര്യങ്ങൾ വൈദ്യുതി ഭവൻ വാങ്ങണം. ഈ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയാൽ കരുനാഗപ്പള്ളിയുടെ വൈദ്യുതി പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story