Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആർച്ചറി പരിശീലനം 10...

ആർച്ചറി പരിശീലനം 10 മുതൽ

text_fields
bookmark_border
പന്മന: കേരള സ്റ്റേറ്റ് ആർച്ചറി അസോസിയേഷന്‍റെ സഹകരണത്തോടെ ആരംഭിച്ച എം.എഫ്​.എ ആർച്ചറി അക്കാദമിയുടെ നേതൃത്വത്തിൽ മേയ് 10 മുതൽ 19 വരെ സ്കൂൾ- കോളജ് വിദ്യാർഥികൾക്കായി വടക്കുംതല എസ്​.വി.പി.എം ഹൈസ്കൂളിൽ ആർച്ചറി പരിശീലന ക്യാമ്പ് നടക്കും. ഇന്ത്യൻ റൗണ്ട്, കോമ്പോണ്ട് റൗണ്ട്, റിക്കർവ് റൗണ്ട് എന്നിവയിലാണ് പരിശീലനം. ദേശീയ കോച്ച് പി.ജെ. സാജൻ ക്യാമ്പിന് നേതൃത്വം നൽകും. സ്കൂൾ കേന്ദ്രീകരിച്ച് സെന്‍ററുകൾ അനുവദിക്കുന്നതിനും വിവരങ്ങൾക്കും: 8129767878, 8921242746. ജില്ലതല നീന്തല്‍ മത്സരങ്ങള്‍ ​േമയ് 15ന് കൊല്ലം: ജില്ല അക്വാട്ടിക് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജൂനിയര്‍/ സബ്ജൂനിയര്‍ ജില്ലതല നീന്തല്‍ മത്സരങ്ങള്‍ ​േമയ് 15ന് രാവിലെ ഒമ്പത് മുതല്‍ പള്ളിമുക്ക് അഡ്‌ലര്‍ സ്വിമ്മിങ്​ പൂളില്‍ നടക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിര്‍വഹിക്കും. എം. നൗഷാദ് എം.എല്‍.എ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന വിജയികളെ അനുമോദിക്കും. മത്സരാർഥികള്‍ സ്വിമ്മിങ് ഫെഡറേഷന്‍ രജിസ്‌ട്രേഷന്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും മത്സരയിനങ്ങളും ​േമയ് 10നകം 9497896596, 9447491042 നമ്പറുകളില്‍ വാട്‌സ്ആപ് ചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story