Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവീട്ടമ്മമാർക്ക്...

വീട്ടമ്മമാർക്ക് വരുമാനത്തിന്​ മൃഗസംരക്ഷണ വകുപ്പിന്‍റെ 10 പദ്ധതി

text_fields
bookmark_border
ചിത്രം- കൊട്ടിയം: വനിത ദിനത്തിൽ വീട്ടമ്മമാർക്ക് അധിക വരുമാനം നൽകുന്ന പത്ത്​ പദ്ധതികളുമായി മൃഗസംരക്ഷണ വകുപ്പ്. മുഖത്തല ബ്ലോക്ക് പഞ്ചായത്തും വകുപ്പും ചേർന്ന് നടത്തിയ ശിൽപശാലയിലാണ് പദ്ധതികൾ അവതരിപ്പിച്ചത്. മുട്ടക്കോഴിയിലെ പൂവൻമാരെ ഉപയോഗിച്ചുള്ള റെഡി- റ്റു ബ്രോയ്ലർ സംരംഭം, ഇറച്ചിക്കോഴികളെ വളർത്തി തിരിച്ചെടുക്കുന്ന ഇന്‍റഗ്രേഷൻ പദ്ധതി, തടാകം വേണ്ടാത്ത താറാവ് വളർത്തൽ, ബ്രോയ് ലർ കാട സംരംഭം, ആദായമാകുന്ന അരുമപ്പക്ഷികൾ, വർണമത്സ്യങ്ങളുടെ പ്രജനനം, ബ്രോയ്​ലർ ആട് വളർത്തൽ, നായ്ക്കൾ-അലങ്കാരപ്പൂച്ച വളർത്തൽ എന്നിവ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ബി. യശോദ അധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം. നൗഷാദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മൃഗ സംരക്ഷണ പരിശീലന കേന്ദ്രം അസി.ഡയറക്ടർ ഡോ.ഡി. ഷൈൻ കുമാർ വിഷയം അവതരിപ്പിച്ചു. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ റജി കല്ലുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എച്ച്. ഹുസൈൻ, സുശീല, ജിഷ അനിൽ, എം. സജീവ്, ഫൈസൽ കുളപ്പാടം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോർജ് അലോഷ്യസ് എന്നിവർ സംസാരിച്ചു. പരിശീലനത്തിന്​ അപേക്ഷ ക്ഷണിച്ചു കൊല്ലം: കേന്ദ്ര തൊഴിൽ നൈപുണ്യ വികസന മന്ത്രാലയത്തിന്‍റെ കൊല്ലം ചന്ദനത്തോപ്പ് മാമൂട് പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ അപേക്ഷ ഷണിച്ചു. റീറ്റെയ്ൽ മാനേജ്മെന്‍റ്​, ജൂനിയർ സോഫ്റ്റ് വെയർ ഡെവലപർ, ഫാഷൻ ഡിസൈനിങ് ബേസിക്സ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ടെക്നോളജി, കസ്റ്റമർ റിലേഷൻ മാനേജ്മെന്‍റ്​ തുടങ്ങിയവയിൽ സൗജന്യ തൊഴിൽ പരിശീലനമാണ് നൽകുന്നത്. പ്രായപരിധി 18-35. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ജോലിയും സ്​റ്റൈപൻറും ലഭിക്കും. 180ഓളം സീറ്റുകളാണുള്ളത്. വിശദവിവരങ്ങൾക്ക് പ്രധാനമന്ത്രി കൗശൽ കേന്ദ്ര, മാങ്ഗോ ടവർസ്, മാമൂട് ചന്ദനത്തോപ്പ് കൊല്ലം 691014 വിലാസത്തിൽ ബന്ധപ്പെടാം. ​േഫാൺ: 7356535444, 8136847748. - must- കല്ലുപാലം പണി പൂർത്തിയാക്കണം കൊല്ലം: കല്ലുപാലത്തിന്‍റെ പുനർനിർമാണ പ്രവർത്തനം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് സി.പി.ഐ ചിന്നക്കട ബ്രാഞ്ച്​ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ സിറ്റി സെക്രട്ടറി എ. രാജീവ് ഉദ്ഘാടനം ചെയ്തു. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. പി. രഘുനാഥനെ ആദരിച്ചു. വിനീത വിൻസന്‍റ്​​, എസ്. മനോജ്, കണ്ണൻ, എ.ആർ. സവാദ്, റിജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷരീർ ഹാഷിം (സെക്ര.) സലീം അഹമ്മദ് (അസി.സെക്ര.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story