Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതപാല്‍ ജീവനക്കാര്‍...

തപാല്‍ ജീവനക്കാര്‍ 10ന് പണിമുടക്കും

text_fields
bookmark_border
കൊല്ലം: തപാല്‍ മേഖലയുടെ സമ്പൂര്‍ണ സ്വകാര്യവത്കരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പരിഷ്കരണങ്ങള്‍ക്കെതിരെ എൻ.എഫ്​.പി.ഇ, എഫ്​.എൻ.പി.ഒ സംഘടനകളുടെ ആഭിമുഖ്യത്തിൽ 10ന് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും. തപാല്‍ മേഖലയെ ആറ്​ യൂനിറ്റുകളാക്കിമാറ്റി സാധാരണ കത്തുകള്‍ കൈകാര്യം ചെയ്യുന്ന ആറാമത്തെ യൂനിറ്റിനെ മാത്രം തപാല്‍ വകുപ്പിന് കീഴില്‍ നിലനിര്‍ത്താനാണ് ഉദേശിക്കുന്നത്​. പോസ്റ്റ്​ഓഫിസ് സേവിങ്​സ്​ ബാങ്ക് സംവിധാനം പ്രത്യേക കമ്പനിയാക്കുന്നതോടെ വരുമാനത്തില്‍ 70 ശതമാനം ഇല്ലാതാവും. പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്​, സ്പീഡ് പോസ്റ്റ്, പാര്‍സല്‍, പാക്കറ്റ്, സര്‍ക്കാര്‍-സര്‍ക്കാറിതര സേവനങ്ങൾ എന്നിങ്ങനെയാണ്​ കമ്പനികളാക്കുന്നത്​. ആര്‍.എം.എസിനെ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനും പദ്ധതിയുണ്ട്​. ഡാക്മിത്ര പദ്ധതിയിലൂടെ തപാല്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന എല്ലാ സേവനങ്ങളും സ്വകാര്യമേഖലക്ക് കൈമാറ്റം ചെയ്യപ്പെടും. തപാല്‍ വകുപ്പിന്‍റെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കുന്നതും ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വത്തിന് ഭീഷണിയുമായ സ്വകാര്യവത്കരണത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ്​ തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എന്‍.എഫ്.പി.ഇ സംസ്ഥാന പ്രസിഡന്‍റ് ടി. മാത്യൂസ് മാത്യു, കെ. മോഹനൻ, എസ്. സുജി, ജി.ആർ. മണിചന്ദ്രകുമാർ, ആർ. സുമേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story