Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 5:30 AM IST Updated On
date_range 23 May 2022 5:30 AM ISTസ്കൂൾ പാക്കേജ് 1
text_fieldsbookmark_border
പൊലീസ് മേള വമ്പൻ ഹിറ്റ് കൊല്ലം: പൊതുവിപണിയിലെ വിലക്കയറ്റത്തിനിടയിൽ ആശ്വാസമായി എ.ആർ. ക്യാമ്പിൽ സിറ്റി പൊലീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ സ്കൂൾ വിപണി. സ്കൂൾ ബാഗ്, ബുക്കുകൾ, പേന-പെൻസിൽ, ഷൂസ്, കുട, റെയിൻകോട്ട് എന്നിങ്ങനെ വിദ്യാർഥികൾക്ക് ആവശ്യമായതെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രവർത്തനം തുടങ്ങി ഒരാഴ്ചയിലധികമായ മേളയിൽ വലിയ വിലക്കിഴിവിലാണ് സ്കൂൾ കുട്ടികൾക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. അഞ്ച് ശതമാനത്തിന് മുകളിൽ വില കുറച്ചാണ് വിൽപന. രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെയാണ് പ്രവർത്തനം. മാസാവസാനമായതോടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ദിവസവും നാല് ലക്ഷം രൂപക്ക് മുകളിലുള്ള കച്ചവടം നടക്കുന്ന മേളയിൽ പുതിയ സ്റ്റോക്ക് എത്തിയാൽ അധികം വൈകാതെ വിറ്റഴിയുന്ന സ്ഥിതിയാണ്. പൊതുജനങ്ങൾക്കും കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാൻ അവസരമൊരുക്കുന്ന പൊലീസ് സൊസൈറ്റി മേള രണ്ട് വർഷവും കോവിഡ് കാരണം നടന്നിരുന്നില്ല. ഇത്തവണ മുൻവർഷങ്ങളിലേക്കാൾ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് സംഘാടകർ പറയുന്നു. ഈ മാസം അവസാനം വരെയാണ് മേള നിലവിൽ നിശ്ചയിച്ചിരിക്കുന്നതെങ്കിലും തിരക്ക് പരിഗണിച്ച് ജൂൺ ആദ്യ ആഴ്ചകളിലേക്ക് നീട്ടാൻ സാധ്യത പരിഗണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story