Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകരിക്കോട് റെയിൽവേ...

കരിക്കോട് റെയിൽവേ പാലത്തിൽ സ്വകാര്യ ബസിടിച്ച്​ ഒരാൾക്ക് പരിക്ക്

text_fields
bookmark_border
* ബസ്​ കുടുങ്ങിയതോടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു കിളികൊല്ലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ കരിക്കോട് റെയില്‍വേ മേല്‍പാലത്തില്‍ സ്വകാര്യ ബസ് തെന്നിമാറി ഇടിച്ച്​ പാലത്തിൽ കൊടികെട്ടുകയായിരുന്ന ഒരാൾക്ക് പരിക്ക്. ബസ്​ പാലത്തിന്​ കുറുകെ കുടുങ്ങിയതോടെ മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. സി.ഐ.ടി.യു സമ്മേളനത്തിന്‍റെ ഭാഗമായി പാലത്തിന്‍റെ കൈവരിയിൽ കൊടികെട്ടുകയായിരുന്ന കരിക്കോട് വെയര്‍ ഹൗസിലെ തൊഴിലാളിയായ ബിജുവിനാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ഇദ്ദേഹത്തെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 10.45നാണ് സംഭവം. മരുത്തടി- ഇളമ്പള്ളൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന കൃഷ്ണ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. കനത്തമഴയിൽ പാലത്തിലേക്ക് കയറിയ ബസ് തെന്നി മാറുകയും തുടർന്ന് മറ്റൊരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനിടെ ബിജുവിനെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ ഇലക്ട്രിക് പോസ്റ്റും ഇടിച്ച് തകര്‍ത്ത്​ ബസ് പാലത്തിന് കുറുകെ കുടുങ്ങുകയായിരുന്നു. കിളികൊല്ലൂര്‍ പൊലീസും കടപ്പാക്കട ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ്​ ബസ്​ സ്ഥലത്തുനിന്ന്​ മാറ്റിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story