Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവാഹനതട്ടിപ്പ്...

വാഹനതട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയിൽ

text_fields
bookmark_border
​കിളികൊല്ലൂർ: പരിചയത്തിന്‍റെ പേരിൽ വാങ്ങിക്കൊണ്ടു പോയ വാഹനം പലർക്കായി പണയം വെച്ച് ചതിച്ചയാളെ കിളികൊല്ലൂർ പൊലീസ്​ അറസ്റ്റ് ചെയ്തു. പത്തനംതിട്ട പന്തളം തോന്നല്ലൂർ മുറിയിൽ നാലുതുണ്ടിൽ വീട്ടിൽനിന്നും ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ പാണ്ടനാട് വാടകക്ക്​ താമസിക്കുന്ന അരുൺകുമാർ ആണ് (36) പിടിയിലായത്. ഇയാൾ മങ്ങാട് സ്വദേശിനിയായ ഹുസൈബാ ബീവിയുടെ ഇന്നോവ കാർ വ്യക്തിപരമായ ആവശ്യങ്ങൾ പറഞ്ഞ് വാങ്ങിക്കൊണ്ടു പോയത്. വാഹനം പന്തളത്ത് എത്തിച്ച് പലർക്കായി വാടകക്ക്​ കൊടുക്കുകയും വാഹനം പണയം വെക്കുന്ന ലോബികൾക്ക് കൈമാറുകയും ചെയ്തു. തുടർന്ന് കാർ തിരിച്ചെടുക്കാനായി എത്തിയ ഹുസൈബ ബീവിയോട് വാഹനം പലർക്കായി പണയം വെച്ചിരിക്കുകയാണെന്ന്​ പറഞ്ഞ്​ തിരിച്ചെടുക്കാൻ വൻതുക ആവശ്യപ്പെട്ടു. ഇവരുടെ പരാതിയിൽ വിശ്വാസവഞ്ചനക്കും ചതിക്കും രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. കിളികൊല്ലൂർ ഇൻസ്​പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ് എ.പി, സ്വാതി വി, താഹകോയ, എ.എസ്​.ഐ പ്രകാശ് ചന്ദ്രൻ, സി.പി.ഒമാരായ സാജ്, അനീഷ് എം എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story