Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൈതാകോടി പള്ളിയിൽ...

കൈതാകോടി പള്ളിയിൽ തിരുനാളിന് കൊടിയേറി

text_fields
bookmark_border
കുണ്ടറ: കൈതാകോടി സെന്‍റ്​ ജോർജ്​ ദേവാലയത്തിലെ പാദുകാവൽ തിരുനാളിന് കൊടിയേറി. ഇടവകവികാരി ഫാ. തമ്പി സേവ്യർ കപ്പൂച്ചിന്‍റെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. ഇടവക കൈക്കാരൻ ജെ. സാബു, തിരുനാൾ കൺവീനർമാരായ എ. ആഷ്​വിൻ, അഭി എം. ആൻസൻ, ഹരൂൺ ഹെൻട്രി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റ്. കാഞ്ഞിരകോട് ഫെറോന വികാരി ഫാ. ജോൺ ബ്രിട്ടോയുടെ നേതൃത്വത്തിൽ തിരുനാൾ സമാരംഭ ദിവ്യബലി നടന്നു. ഫാ. ഇർവിൻ ജയിംസ്​കപ്പൂച്ചിൻ വചന സന്ദേശം നൽകി. ശനിയാഴ്ച വൈകീട്ട്​ ആറിന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടക്കും. ഞായറാഴ്ച തിരുനാൾ കൊടിയിറങ്ങും. വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് വാർഷികം (ചിത്രം) കുണ്ടറ: വ്യാപാരി വ്യവസായി ഏകോപനസമിതി മുളവന യൂനിറ്റ് വാർഷികവും പൊതുതെരഞ്ഞെടുപ്പും ജില്ല ജനറൽ സെക്രട്ടറി എസ്​. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ ജി. രാമചന്ദ്രൻപിള്ള അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ആന്‍റണി പാസ്റ്റർ, മേഖല ജനറൽ സെക്രട്ടറി സി.ബി. അനിൽകുമാർ, കുണ്ടറ യൂനിറ്റ് സെക്രട്ടറി എൽ. അനിൽകുമാർ, സ്റ്റഫോഡ്, എം.എച്ച്. സജീവ്, ഷാജി വെള്ളാപ്പള്ളി, രാജേന്ദ്രൻ ഉണ്ണിത്താൻ, ജോർജ് മാത്യു, ടി. ഫിലിപ്പോസ്​, അജി സോമൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story