Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസാമൂഹിക-സുരക്ഷാ...

സാമൂഹിക-സുരക്ഷാ കാമ്പയിന് തുടക്കം

text_fields
bookmark_border
ഇരവിപുരം: ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതി സംഘടിപ്പിക്കുന്ന 'നാം അറിയണം നമ്മുടെ മക്കളെ, നാം ഉണരണം നമ്മുടെ നാടിനായി' സാമൂഹിക-സുരക്ഷാ കാമ്പയിന് തുടക്കമായി. ജില്ല പഞ്ചായത്തംഗം സെൽവി ഉദ്​ഘാടനം ചെയ്തു. സമൃദ്ധി ചെയർമാൻ ഷാജി അധ്യക്ഷത വഹിച്ചു. കാമ്പയിന്‍റെ ഭാഗമായി ​േമയ് 22 വരെ വിവിധ ബോധവത്​കരണ പരിപാടികൾ നടക്കും. മയ്യനാട് പഞ്ചായത്തംഗം നാസർ, തൃക്കോവിൽവട്ടം പഞ്ചായത്തംഗം റാഫി മൈലാപ്പൂര്​, വിംഗ്‌സ് അക്കാദമി ഡയറക്ടർ തൗഫീക്, സീനു മയ്യനാട്, ആർ. രാജീവ്, അംബിക, ആർ. രതീഷ്, നജുമുദ്ദീൻ ചാത്തിനാംകുളം, സുൽഫി, രഘുനാഥൻപിള്ള, രതീഷ് എന്നിവർ നേതൃത്വം നൽകി. വിവാഹപൂർവ കൗൺസലിങ് ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂനിയന്‍റെ ആഭിമുഖ്യത്തിൽ വിവാഹപൂർവ കൗൺസലിങ് ക്ലാസ് നടത്തി. യൂനിയൻ ഹാളിൽ നടന്ന പരിപാടി ആക്​ടിങ്​ പ്രസിഡന്‍റ്​ ഡി. സജീവ് ഉദ്​ഘാടനം ചെയ്തു. യൂനിയൻ സെക്രട്ടറി കെ. വിജയകുമാർ, കെ. നടരാജൻ, വി. പ്രശാന്ത്, ആർ. ഗാന്ധി, കെ. ചിത്രാംഗദൻ, ഡോ. ശരത് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story