Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെ–റെയിൽ വേണ്ട,...

കെ–റെയിൽ വേണ്ട, മേൽപാലം മതി –വിഷ്ണുനാഥ്

text_fields
bookmark_border
കുണ്ടറ: അടിയന്തരമായി വേണ്ടത് കെ-റെയിലല്ല, റെയിൽവേ മേൽപാലമാണെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ. ആര്യാടൻ ഷൗക്കത്ത് ക്യാപ്റ്റനായ സംസ്​കാര സാഹിതിയുടെ കെ-റെയിൽ വിരുദ്ധ സാംസ്​കാരിക ജാഥക്ക്​ കുണ്ടറയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്​ നിയോജകമണ്ഡലം പ്രസിഡന്‍റ്​ കെ. ബാബുരാജൻ അധ്യക്ഷതവഹിച്ചു. ആര്യാടൻ ഷൗക്കത്ത്, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കുരീപ്പള്ളി സലിം, കെ.ആർ.വി. സഹജൻ, നാസിമുദ്ദീൻ ലബ്ബ, എസ്​.എം. ഇക്ബാൽ എന്നിവർ സംസാരിച്ചു. 'കെ-റെയിൽ വേഗതയല്ലിത് വേദന മാത്രം' എന്ന തെരുവ് നാടകം അവതരിപ്പിച്ചു. ജാഥയെ കെ-റെയിൽ വിരുദ്ധ സമരസമിതി കൺവീനർ രാമചന്ദ്രൻ സ്വീകരിച്ചു. ബാറുടമയെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കുണ്ടറ: ബാറിൽ അന്തർസംസ്ഥാന തൊഴിലാളി മർദനമേറ്റ് മരിച്ച സംഭവത്തിൽ ബാറുടമയെയും പ്രതിചേർക്കണമെന്നും സമഗ്രാന്വേഷണം നടത്തി മറ്റു പ്രതികളെ കൂടി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്​ ആശുപത്രിമുക്കിലെ ബാറിലേക്ക് മാർച്ച് നടത്തി. മാർച്ച് ബാറിന് മുന്നിൽ പൊലീസ്​ തടഞ്ഞു. യൂത്ത് കോൺഗ്രസ്​ നിയോജകമണ്ഡലം പ്രസിഡന്‍റ്​ ജ്യോതിഷ് മുഖത്തല അധ്യക്ഷതവഹിച്ചു. സംസ്ഥാന സമിതിയംഗം അനീഷ് പടപ്പക്കര, യൂത്ത് കോൺഗ്രസ്​ ജില്ല ജനറൽ സെക്രട്ടറി സുമേഷ് ദാസ്​, വിശാഖ്, കോണിൽ വിനോദ്, ദീപക് കുണ്ടറ, വിനോദ് പിള്ള, അനൂപ്, ഗോപകുമാർ, വിനീഷ്, റിജിൻ, വർഗീസ്, സെയ്ദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story